ഞരമ്പ്‌ രോഗികള്‍ പലവിധം

“മലയാളം ബ്ലോഗിങ്ങും ഞരമ്പ് രോഗികളും!”

ഇഞ്ചിപ്പെണ്ണ്‌ നല്ലൊരു ചര്‍ച്ച തുടങ്ങിവെച്ചിരിക്കുന്നു. എന്നാല്‍ ഈ ഞരമ്പ്‌ രോഗങ്ങള്‍ സ്ത്രീകള്‍ക്ക്‌ നേരെ മാത്രമല്ല പലപ്പോഴും പലരെയും ബാധിക്കുന്ന ഒന്നാണ്. സ്വന്തം ഐ.പിയും ഐഡന്റിറ്റിയും മറച്ചു വെച്ചിട്ട്‌ ചൊറിച്ചുലുണ്ടാക്കുന്ന പോസ്റ്റുകളിടുകയും മറ്റുള്ളവരുടെ പോസ്റ്റുകളില്‍ പോയി അത്തരത്തിലുള്ള കമെന്റിടുകയും ചെയ്യുന്നവര്‍ കാര്യമായ നിയമങ്ങളും നിയന്ത്രണങ്ങളുമില്ലാത്ത ഇന്റെര്‍നെറ്റില്‍ തുടരുന്നത്‌ അനുവദിക്കുവാന്‍ പാടില്ല. ബ്ലോഗുകളിലെ ഇത്തരം പ്രവണതകള്‍ക്കെതിരെ ഫലപ്രദമായി പരാതിപ്പെടുവാനും നടപടികള്‍ ഉണ്ടാകുവാനും സംവിധാനങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ പലരാജ്യങ്ങളിലെയും ഭരണ നിര്‍വഹണത്തെപ്പോലും ബാധിക്കുവാന്‍ കഴിവുള്ളതണെന്നിരിക്കെ വെറും ബ്ലോഗറായ ഒരു സാധാരണക്കാരന് എന്ത്‌ സംരക്ഷണമാണ് ലഭിക്കുക. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ തുടരുകയും നല്ല നിര്‍ദ്ദേശങ്ങള്‍ വേണ്ടപ്പെട്ടവരെ വേണ്ടസമയത്ത്‌ അറിയിക്കുകയും വേണം.

മുന്‍‌കാലങ്ങളില്‍ നിന്ന്‌ വ്യത്യസ്തമായി ബൂലോഗ കൂട്ടായ്മകളും മറ്റും നടത്തി ചിത്രങ്ങളും ഐഡന്റിറ്റിയും വെളിപ്പെടുത്തിക്കൊണ്ട്‌ ബ്ലോഗുകള്‍ പെരുകുമ്പോള്‍ അത്‌ പലരുടെയും സ്വൈരം കെടുത്തുന്നതായി മാറുകയാണ് ചെയ്യുന്നത്‌. മലയാളം ബ്ലോഗര്‍മാര്‍ക്കിടയില്‍ മലയാളികള്‍ തന്നെ ഇരയായി മാറുന്നത്‌ ശരിയല്ല. നമ്മള്‍ വരും തലമുറയ്ക്ക്‌ മാതൃകയാകേണ്ടവര്‍ അവരെ വഴിതെറ്റിക്കുന്നവരായി മാറുവാന്‍ പാടില്ല. കൂട്ടം ചേര്‍ന്ന്‌ ചില  സംശയങ്ങളുടെ പേരില്‍ ശക്തനായ പുരുഷ ബ്ലോഗര്‍ക്കെതിരെ ആഞ്ഞടിക്കുന്നതും നമ്മള്‍ കണ്ടതാണല്ലോ.

മാതൃകയാക്കുവാന്‍ കഴിയുന്ന നല്ല നല്ല ബ്ലോഗര്‍മാരും ബ്ലോഗിനികളും നമ്മുടെ ഇടയില്‍ തന്നെ ഉണ്ട്‌. അവരെപ്പോലും വെറുതേ വിടാത്ത ഒരവസ്ഥയാണ് ഇന്ന്‌ നിലവിലുള്ളത്‌. സ്വന്തം ഐഡന്റിറ്റിയും മേല്‍വിലാസവും വെളിപ്പെടുത്തിയിട്ടുള്ളവര്‍ പോലും പിണങ്ങിപോകുന്നതും ബ്ലോഗുകള്‍ അവസാനിപ്പിക്കുന്നതും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമാണ്.

പുരുഷബ്ലോഗര്‍മാരെക്കാള്‍ ബ്ലോഗിനികളാണ് കൂടുതലായി ആക്രമിക്കപ്പെടുന്നത്‌ എന്നത്‌ മറ്റൊരു സത്യം. പുതുതായി വരുന്ന സ്ത്രീ ബ്ലോഗര്‍മാര്‍ക്ക്‌ വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും സഹായങ്ങളുമായി മുന്നോട്ട്‌ പോകുകതന്നെവേണം. ഭയന്നോടുന്നത്‌ ഭീരുത്വമാണ് അത്‌ ഇത്തരം ഞരമ്പ്‌രോഗികള്‍ക്ക്‌ കൂടുതല്‍ ആവേശം പകരുകയേ ഉള്ളു. ഞാന്‍ വന്നുചേര്‍ന്നപ്പോഴുള്ള ബൂലോഗം ഒരുമയുടെയും സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും സഹായങ്ങളുടെയും പ്രതീകമായിരുന്നു. ഇന്നത്‌ വഴിമാറി മലയാളികള്‍ക്കുതന്നെ നാണക്കേട്‌ വരുത്തിവെയ്ക്കുവാനും ഭാവിയില്‍ അത്‌ വിലയിരുത്തപ്പെടുവാനും സാഹചര്യമൊരുക്കുകയാണ്.

ആമസോണ്‍ നദീ തീരങ്ങളില്‍ നഗ്നരായി ജീവിക്കുന്നവരല്ല നമ്മള്‍ ഭാര്യയും ഭര്‍ത്താവും അമ്മ പെങ്ങന്മാരും മക്കളും മുത്തച്ഛനും മുത്തച്ഛിയുമൊക്കെ അടങ്ങിയ ഒരു സമൂഹമാണ്. സ്വന്തം കുടുമ്പത്തില്‍ പോലും സ്വൈരം കൊടുക്കാത്തവര്‍ ഇവിടെയും അങ്ങിനെതന്നെ ആയിരിക്കും. അവരെ ഒതുക്കേണ്ടത്‌ ഒരാവശ്യം തന്നെയാണ്.

3 Comments

  1. 1

    ഈ വിഷയത്തില് ഞാനൊരു പോസ്റ്റ് ഇട്ടിട്ടുണ്ട്. http://absolutevoid.blogspot.com/2007/06/blog-post_19.html എനിക്കു പറയാനുള്ള മുഴുവന് കാര്യങ്ങളും അതിലുണ്ട്. നോക്കുമല്ലോ…

    മേല്‍ക്കാണുന്ന കമെന്റ്‌ ഞാന്‍ ബ്ലോഗ്‌ പോസ്റ്റില്‍ പോയി വായിച്ചു. എനിക്കതിഷ്ടപ്പെട്ടതുകാരണം എഡിറ്റ്‌ ഓപ്‌ഷന്‍ എനിക്കനുവദിക്കപ്പെടുന്നതിനാല്‍ എന്റെ അഭിപ്രായവും അപ്രോവല്ലും സെബിന്റെ കമെന്റില്‍തന്നെ രേഖപ്പെടുത്തുന്നു.

  2. 2
    Nikk Says:

    ഈ ഞരമ്പു രോഗം പുരുഷന്മാരില്‍ മാത്രമാണെന്നല്ലോ ഇവിടെ ചിലര്‍ പറയുന്നത്‌. ഞരമ്പുരോഗം സ്ത്രീകളിലാണിപ്പോള്‍ കൂടുതലായി കണ്ടുവരുന്നതെന്നാണൊരു സര്‍വ്വേ സൂചിപ്പിക്കുന്നത്‌. അതുകൊണ്ടു ഈ അനോണികള്‍ സ്ത്രീകളുമാവാം.

    Good day :)

  3. 3
    vinu Says:

    NOKKOO NJAN ORU ANONIYALLA MALAYAALATHIL EZHUTHAN PATTATHAKARANAMANU VITTU NILKUNNATHU NJAN VARUM VARATHIRIKKAAN ENIKKAAVILLA BOOLOKATHEKKU.

RSS Feed for this entry

Leave a Comment