തിരു: സൈബര്‍ കുറ്റങ്ങള്‍ കണ്ടുപിടിക്കാനുംതടയാനുമുള്ള വെബ്പോര്‍ട്ടലും കോള്‍സെന്ററും നിലവില്‍ വന്നു. ഹാക്കിംഗ്, ഫിഷിംഗ്, ഇ-മെയില്‍ മോഷണം, വ്യാജ വെബ്സൈറ്റുകള്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുകയോ ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ ഇനി മുതല്‍ ഈ പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യാം. വെബ്പോര്‍ട്ടലിന്റെ വിലാസം www.cyberkeralam.in ആണ്. കോള്‍ സെന്റര്‍ നമ്പര്‍ 0471-2727004.
പരാതികളുടെയും നിര്‍ദേശങ്ങളുടെയും സ്വഭാവമനുസരിച്ച് അവയ്ക്കനുസൃതമായ സാങ്കേതിക സഹായം സൈബര്‍ ഫോറന്‍സിക് സെല്ലില്‍ നിന്നും ലഭിക്കും. കേസ്രജിസ്റ്റര്‍ ചെയ്യേണ്ട പരാതികള്‍ പൊലീസിന്റെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിലേക്ക് കൈമാറും. പലപ്പോഴും കുറ്റകൃത്യങ്ങളുടെ ഉറവിടം രാജ്യത്തിന് പുറത്തുനിന്നായതിനാല്‍ അതത് മേഖലകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്. പോര്‍ട്ടലില്‍ സൌജന്യമായി രജിസ്റ്റര്‍ ചെയ്യാം. വിദഗ്ധരോട് സംവദിക്കുന്നതിനും അവസരവുമുണ്ട്.
തിരുവനന്തപുരത്ത് പിആര്‍ ചേംബറില്‍ ചേര്‍ന്ന ചടങ്ങില്‍ ഐടി സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ പോര്‍ട്ടലിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചു. മുഖ്യമന്ത്രി വിഎസ് അച്യൂതാനന്ദന്റെ സന്ദേശം ഐടി സെക്രട്ടറി വായിച്ചു.
കടപ്പാട്: ദേശാഭിമാനി 31-07-07

അടയാളം 
വേര്‍ഡ്പ്രസ്സ് ഗ്രൂപ്പ്
വേര്‍ഡ്പ്രസ്സില്‍ മലയാളത്തില്‍ ബ്ലോഗുന്നവര്‍ പൊതുവേ കുറവാണെന്നു എല്ലാ
ബൂലോഗര്‍ക്കും അറിയാവുന്നകാര്യമാണല്ലൊ. ബ്ലോഗറില്‍ ആണു കൂടുതല്‍
മലയാളികളും അവരുടെ ബ്ലോഗു തുടങ്ങുന്നത്. അതെന്തുമാകട്ടെ ബ്ലോഗര്‍
ഉപയോഗിച്ചിട്ടു വേര്‍ഡ്പ്രസ്സില്‍ വരുന്നവര്‍ക്കറിയാം
വേര്‍ഡ്പ്രസ്സിന്റെയും ബ്ലോഗറിന്റെയും പ്രത്യേകതകള്‍. അങ്ങനെ വന്ന ഒരു
വ്യക്തിയാണു ഞാന്‍.
ഇവിടെ ഞാന്‍ പറഞ്ഞു വന്നതെന്താണെന്നുവെച്ചാല്‍, മലയാള ബ്ലോഗേഴ്സിനു പല പല
കൂട്ടായ്മകളുണ്ട്. യു ഏ യി ബ്ലോഗേഴ്സ്, കൊച്ചി ബ്ലോഗേഴ്സ്, ബാംഗ്ലൂര്‍
ബ്ലോഗേഴ്സ് എന്നിങ്ങനെയൊക്കെ. അതുപോലെ തന്നെ വേര്‍ഡ്പ്രസ്സ് മലയാളം
ബ്ലോഗേഴ്സ് എന്ന് നമുക്കുമൊരു കൂട്ടായ്മയുണ്ടാക്കിയാലോ?
ഇവിടെ നമുക്കിതാ ഗൂഗിള്‍ ഗ്രൂപിന്റെ സഹായം അതിനായി തേടാം.
http://groups.google.com/group/wpbloggers
ഗ്രൂപ്പില്‍ പലപല ഡിസ്ക്കഷനുകളും അതിന്റെ കമന്റുകളും ഒക്കെയായി നമുക്കും
ഒരു കൂട്ടായ്മ.