Archive for ഫെബ്രുവരി, 2008

ഇന്റര്‍നെറ്റ് വഴി വായ്പാതട്ടിപ്പ്; യുവാവ് അറസ്റ്റില്‍

ഫെബ്രുവരി 28, 2008

അടൂര്‍: ഇന്റര്‍നെറ്റ് വഴി 12 ലക്ഷം രൂപയുടെ ബാങ്ക് വായ്പ വാഗ്ദാനം ചെയ്ത് വ്യാപാരിയില്‍ നിന്നു രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. അടൂരിലെ വ്യാപാരി കണ്ണങ്കോട് ബാവാ മന്‍സിലില്‍ അബ്ദുല്‍ സലാമിനെ (45) കബളിപ്പിച്ച് പണം തട്ടിയതിനു തിരുവനന്തപുരം പള്ളിക്കല്‍ മടവൂര്‍ സരിന്‍ വില്ലയിലെ സമിനെ (29) യാണ് അടൂര്‍ എസ്ഐ ടി. രാജപ്പന്‍ അറസ്റ്റ് ചെയ്തത്. തലസ്ഥാനത്ത് കാപ്പിറ്റല്‍ സര്‍വീസസ് എന്ന സ്ഥാപനം നടത്തുന്ന സമിന്‍ തിരുവനന്തപുരം പള്ളിക്കലിലെ എസ്ബിടി ശാഖയില്‍ [...]

വൃക്കവ്യാപാരം ഇന്റര്‍നെറ്റുവഴി

ഫെബ്രുവരി 19, 2008

ന്യൂഡല്‍ഹി: ഓര്‍ക്കുട്ട്, ഫേസ് ബുക്ക് തുടങ്ങിയ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ പരസ്യമായി [...]

മാധ്യമങ്ങള്‍ക്കും തലവേദനയാകുന്ന അശ്ലീല സൈറ്റുകള്‍

ഫെബ്രുവരി 17, 2008

മംഗളം ദിനപത്രം യൂണികോഡിലാവുകയും വായനക്കാര്‍ക്ക് മാന്യമായ ഭാഷയില്‍ ചര്‍ച്ച ചെയ്യുവാന്‍ ഒരു ചര്‍ച്ചാവേദി ലഭ്യമാക്കുകയും ചെയ്ത മംഗളത്തെയും കാര്‍ന്ന് തിന്നുവാന്‍ അശ്ലീല സൈറ്റുടമകള്‍ എത്തിച്ചേര്‍ന്നു. ആദ്യം ഞാന്‍ കരുതിയത് കുറെ മാസങ്ങള്‍ക്ക് മുമ്പ് കൈരളിയുടെ വെബ്സൈറ്റില്‍ ഒരു ഫ്രീ ക്ലാസ്സിഫൈഡ്സ് ഉണ്ടായിരുന്നു. എന്റെ ബ്ലോഗുകളുടെ പരസ്യം കൊടുത്തതോടെ ആ സംവിധാനം പൂട്ടിക്കെട്ടി. അതുപോലെ മംഗളം ചര്‍ച്ചാവേദിയിലും ഞാന്‍ അംഗമായപ്പോള്‍ അതും പൂട്ടിയതാവും എന്നാണ് കരുതിയത്. തെറ്റിയത് എനിക്കാണ്. എന്റെ ബ്ലോഗില്‍നിന്നും പ്രൊഫൈല്‍ തുറന്ന് ചെന്നപ്പോള്‍ എനിക്ക് കാണുവാന്‍ [...]

അശ്ലീല വെബ്സൈറ്റുകളെ കരിമ്പട്ടികയില്‍ പെടുത്തണം

ഫെബ്രുവരി 17, 2008

ചെന്നൈ: ലൈംഗികതയുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ യുവാക്കളെ വഴിതെറ്റിക്കുന്നതായി രാജ്യാന്തര സെക്സോളജി കോണ്‍ഫറന്‍സ് ആശങ്ക പ്രകടിപ്പിച്ചു. ലൈംഗിക വൈകൃതവും അരാജകത്വവും നിറഞ്ഞ ഉള്ളടക്കമുള്ള വെബ്സൈറ്റുകളെ നിരീക്ഷിക്കാനും കരിമ്പട്ടികയില്‍ പെടുത്താനും കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക നിരീക്ഷണ സെല്ലുകള്‍ രൂപീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ലൈംഗിക വിദ്യാഭ്യാസത്തിനും മതിയായ പ്രാധാന്യം നല്‍കണം. അങ്ങനെ ചെയ്താല്‍ ശരിയായ ലൈംഗിക അറിവുകള്‍ കുട്ടികള്‍ക്കു ലഭിക്കും. സെക്സ് മെഡിസിനില്‍ ഡിപ്ളോമ, ഡിഗ്രി കോഴ്സുകള്‍ ആരംഭിച്ചാല്‍ ഈ രംഗത്തെ വിദഗ്ധരുടെ അഭാവം പരിഹരിക്കാം. ഇന്ത്യന്‍ [...]

ചാറ്റിംഗിലൂടെ വിവാഹത്തട്ടിപ്പ്: വിദ്യാര്‍ഥിനിയുമായി നാടുവിട്ട യുവാവ് ചെന്നൈയില്‍ അറസ്റ്റില്‍

ഫെബ്രുവരി 15, 2008

ചാലക്കുടി: ഇന്റര്‍നെറ്റ് ചാറ്റിംഗിലൂടെ വിവാഹത്തട്ടിപ്പ് നടത്തി അറസ്റ്റിലായ കൊല്ലം പരവൂര്‍ കലേക്കോട് പുതുക്കുളം രാമകൃഷ്ണയില്‍ മനോജിന്റെ (27) വലയില്‍ നിരവധി പെണ്‍കുട്ടികള്‍ പെട്ടിട്ടുണ്െടന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ചാലക്കുടി ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്സ് റോഡില്‍ എം.എ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയെ കാണാതായതു സംബന്ധിച്ച അന്വേഷണത്തിലാണു ചെന്നൈയില്‍ ഇയാള്‍ അറസ്റ്റിലായത്. ഇന്റര്‍നെറ്റ് ചാറ്റിംഗിലൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടികളോട് പ്രേമം അഭിനയിച്ച് വിവാഹം കഴിച്ച് സ്ഥലംവിടുകയാണ് ഇയാളുടെ പതിവ്. പെണ്‍കുട്ടികളുടെ വീട്ടിലുള്ള സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കിയാണ് ഊരുചുറ്റിയിരുന്നത്.
വിസിറ്റിംഗ് വിസയില്‍ ഗള്‍ഫില്‍ പോകാറുള്ള മ നോജ് അവിടെനിന്നാണ് [...]

വിദ്യാര്‍ഥിനിയുടെ അശ്ലീലചിത്രം വെബ്സൈറ്റില്‍; മലയാളി അറസ്റ്റില്‍

ഫെബ്രുവരി 10, 2008

ബാംഗൂര്‍: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയുടെ ചിത്രങ്ങളില്‍ കൃത്രിമം കാട്ടി അശ്ളീല വെബ്സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസില്‍ എറണാകുളം സ്വദേശി പ്രിന്‍സ് ജോര്‍ജിനെ (20) കോര്‍ ഒാഫ് ഡിടക്റ്റീവ്സിന്റെ (സിഒഡി) സൈബര്‍ പൊലീസ് വിഭാഗം അറസ്റ്റു ചെയ്തു. ഒന്‍പതു മാസത്തെ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസം എറണാകുളത്തു നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം. ഐടി കമ്പനി ജീവനക്കാരനായ പ്രിന്‍സ് കന്റോണ്‍മെന്റിലെ പേയിങ് ഗസ്റ്റ് ഹോസ്റ്റലില്‍ താമസിക്കുമ്പോഴാണ് ഉടമയുടെ മകളായ വിദ്യാര്‍ഥിനിയെ പരിചയപ്പെടുന്നത്. പ്രണയാഭ്യര്‍ഥനയും വിവാഹാഭ്യര്‍ഥനയുമായി [...]

പതിമൂന്നുകാരിയുടെ അശ്‌ളീല വെബ്‌സൈറ്റ്‌ നിര്‍മിച്ച കോട്ടയം സ്വദേശി അറസ്‌റ്റില്‍

ഫെബ്രുവരി 10, 2008

ബംഗളുരു: പ്രണയാഭ്യര്‍ഥന നിരസിച്ച പതിമൂന്നു വയസുകാരിയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ അവരുടെ പേരില്‍ അശ്ലീല വെബ്‌ സൈറ്റ്‌ നിര്‍മിച്ച മലയാളി അറസ്‌റ്റില്‍. ബംഗളുരുവില്‍ കോള്‍സെന്റര്‍ ജീവനക്കാരനായ കോട്ടയം മാമ്മൂട്‌ സ്വദേശി വിനോദ്‌ ജോണാണ്‌ (21) അറസ്‌റ്റിലായത്‌. വ്യാഴാഴ്‌ച എറണാകുളത്തു നിന്നാണു ബംഗളുരു പോലീസ്‌ വിനോദിനെ കസ്‌റ്റഡിയിലെടുത്തത്‌.
ബംഗളുരുവില്‍ അയല്‍വാസിയായ പതിമൂന്നുവയസുകാരി പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നാണു പ്രതി ഇവരുടെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനായി അശ്ലീല വെബ്‌സൈറ്റ്‌ നിര്‍മിച്ചത്‌.
പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹാഭ്യര്‍ഥന നടത്തിയ വിനോദിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തിരിച്ചയച്ചിരുന്നു. തുടര്‍ന്നു പ്രതി പെണ്‍കുട്ടിയുടെ പേരില്‍ അശ്ലീല [...]

ഡോക്ടര്‍ക്ക് ജീവപര്യന്തം തടവും 1.27 ലക്ഷം രൂപ പിഴയും

ഫെബ്രുവരി 8, 2008

ഇന്റര്‍നെറ്റില്‍ അശ്ളീലചിത്രം പ്രദര്‍ശിപ്പിച്ച ഡോക്ടര്‍ക്ക് ജീവപര്യന്തം
ചെന്നൈ: ഇന്റര്‍നെറ്റില്‍ സ്ത്രീയുടെ അശ്ളീലചിത്രങ്ങള്‍ [...]