ബംഗളുരു: പ്രണയാഭ്യര്‍ഥന നിരസിച്ച പതിമൂന്നു വയസുകാരിയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ അവരുടെ പേരില്‍ അശ്ലീല വെബ് സൈറ്റ് നിര്‍മിച്ച മലയാളി അറസ്‌റ്റില്‍. ബംഗളുരുവില്‍ കോള്‍സെന്റര്‍ ജീവനക്കാരനായ കോട്ടയം മാമ്മൂട് സ്വദേശി വിനോദ് ജോണാണ് (21) അറസ്‌റ്റിലായത്. വ്യാഴാഴ്‌ച എറണാകുളത്തു നിന്നാണു ബംഗളുരു പോലീസ് വിനോദിനെ കസ്‌റ്റഡിയിലെടുത്തത്.
ബംഗളുരുവില്‍ അയല്‍വാസിയായ പതിമൂന്നുവയസുകാരി പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നാണു പ്രതി ഇവരുടെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനായി അശ്ലീല വെബ്‌സൈറ്റ് നിര്‍മിച്ചത്.
പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹാഭ്യര്‍ഥന നടത്തിയ വിനോദിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തിരിച്ചയച്ചിരുന്നു. തുടര്‍ന്നു പ്രതി പെണ്‍കുട്ടിയുടെ പേരില്‍ അശ്ലീല വെബ്‌സൈറ്റ് നിര്‍മിച്ചു കുടുംബത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തുകയും നിരവധി അശ്ലീല വെബ്‌സൈറ്റുകളിലേക്ക് ലിങ്ക് നല്‍കുകയും ചെയ്‌തു. ഇന്റര്‍നെറ്റില്‍ സൈറ്റ് പ്രത്യക്ഷപ്പെട്ടതോടെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അജ്‌ഞാത ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങി. ശല്യം സഹിക്കാനാകാത്ത ഇവര്‍ കഴിഞ്ഞ മേയില്‍ ബംഗളുരു പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ വിനോദിന്റെ ബംഗളുരുവിലെ മേല്‍വിലാസം തെറ്റാണെന്നു കണ്‌ടെത്തി. വിനോദ് നല്‍കിയിരുന്ന കോണ്‍ടാക്‌റ്റ് നമ്പറുകളും വ്യാജമായിരുന്നു. പോലീസ് അന്വേഷണത്തെക്കുറിച്ചറിഞ്ഞ വിനോദ് ബംഗളുരു വിട്ടു. ഇതറിഞ്ഞ ബംഗളുരു പോലീസ് കേരള പോലീസിലെ ഹൈടെക് സെല്ലുമായി ബന്ധപ്പെടുകയും വിനോദിന്റെ നാട്ടിലെ വിലാസം കണ്‌ടെത്തുകയുമായിരുന്നു. രണ്ടുമാസം മുമ്പു ബംഗളുരു പോലീസ് മാമ്മൂട്ടിലെത്തി അന്വേഷണം നടത്തിയെങ്കിലും വിനോദിനെ കണ്‌ടെത്താനായില്ല. കഴിഞ്ഞദിവസം വിനോദ് കേരളത്തിലെത്തിയതായി വിവരം ലഭിച്ച ബംഗളുരു പോലീസ് കേരളത്തിലെത്തി വിനോദിന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കണ്‌ടെത്തി. മൊബൈല്‍ ഫോണില്‍ വിനോദിനെ വിളിച്ച് എവിടെയുണ്‌ടെന്നന്വേഷിച്ചു. മൊബൈല്‍ ഫോണ്‍ കമ്പനിയുടെ സഹായവും തേടി. തൃക്കാക്കര മുത്തൂറ്റ് ടവറിലുണ്ടായിരുന്ന വിനോദിനെ കേരളപോലീസിന്റെ സഹായത്തോടെ ബംഗളുരു പോലീസ് അറസ്‌റ്റ് ചെയ്ുകയായിരുന്നുയ.
പ്രതി കുറ്റം സമ്മതിച്ചതായി ബംഗളുരു സൈബര്‍ ക്രൈം എസ്.പി ഡോ: ബി.എ. മഹേഷ് പറഞ്ഞു. ബംഗളുരുവില്‍ മൂന്നുവര്‍ഷം എത്തിയ വിനോദ് കോള്‍സെന്റര്‍ ജോലിക്കൊപ്പം പഠനം നടത്തുകയും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടുകയും ചെയ്‌തു. പിന്നീട് ബംഗളുരുവിലെ ഒരു സോഫ്‌റ്റ്വേര്‍ സ്‌ഥാപനത്തില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറായും ജോലി നോക്കി. ഐ.ടി. നിയമത്തിലെ സെക്ഷന്‍ 67 പ്രകാരമാണ് വിനോദിനെ അറസ്‌റ്റ് ചെയ്‌തത്. കുറ്റം തെളിഞ്ഞാല്‍ ഇയാള്‍ക്ക് ഒരു ലക്ഷം രൂപ വരെ പിഴയും അഞ്ചു വര്‍ഷം വരെ തടവും ലഭിക്കാം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ അശ്ലീല വെബ്‌സൈറ്റ് നിര്‍ച്ച കേസ് ബംഗളുരുവില്‍ ആദ്യമാണന്നു പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
കടപ്പാട്- മംഗളം 10-02-08
അടയാളം 
ചന്ദ്രേട്ടാ, പെണ്‍കുട്ടിയേ കുറിച്ച് എന്നുമെന്നും വേവലാതിപെടുമ്പോഴ് തന്നെ, എന്റെ വേവലാതി, വളര്‍ന്ന് വരുന്ന എന്റെ മകനെ കുറിച്ച് മാത്രമാകുന്നു. യുവത്വം എവിടേയ്ക് നീങ്ങുന്നു? ആണ്‍കുട്ടികളുടെ ചിന്താശ്രേണികള്‍ക്ക് ഇത്രമാത്രം ചിതല്പുറ്റ് എവിടെ നിന്ന് പൊതിയുന്നു? വിദ്യഭ്യാസം നേടിയ ഒരാള്‍ക്ക് ഈ പാതയിലൂടെ ചിന്തിയ്ക്കാന്‍ എങ്ങനെ കഴിയുന്നു? ജീവിതത്തിലെ ഒരോ നിമിഷവും പേടിപ്പെടുത്തുന്നതായി മാറുന്നു.
ശരിയാണ് അതുല്യ പറഞ്ഞത്. കാലം പുരോഗമിക്കുന്തോരും അച്ഛനമ്മമാര്‍ക്ക് പുതിയ പുതിയ വെല്ലുവിളികളാണ് സ്വന്തം മക്കള്‍ നല്‍കികൊണ്ടിരിക്കുന്നത്.
വിദ്യഭ്യാസം നേടിയത് കൊണ്ട് മനുഷ്യന്‍ സംസ്കരിക്കപ്പെടുന്നില്ല ..ഇന്നത്തെ വിദ്യഭ്യാസ രീതി മനുഷ്യനെ സാംസ്കാര സമ്പന്നനാക്കാന്‍ ഉതകുന്നതല്ല് . ആത്മീയ വിദ്യഭ്യാസത്തിന്റെ അഭാവമാണിവിടെ വില്ലന്‍. പിന്നെ ലോകം കൈകുമ്പിളില്‍ ഒതുങ്ങിയപ്പോള്‍ മനസ്സ് അതിനേക്കാള്‍ ചുരുങ്ങുകയായിരുന്നു. മാനസികമായ വളര്‍ച്ച ആത്മീയ വിദ്യഭ്യാസത്തിലൂടെയേ സാധ്യമാവൂ.. ഇന്ന് ആത്മീയതയും കച്ചവടമായി മാറികൊണ്ടിരിക്കൂന്നു.. പക്ഷെ .. ശരിയായ പാതയിലേക്ക് മക്കളെ നയിക്കേണ്ട ഉത്തരവാദിത്വം മാതാപിതാക്കള്‍ ഏറ്റെടുക്കുന്നതിനൊപ്പം തങ്ങളും ധാര്‍മ്മികത ജീവിതത്തില്‍ പാലിച്ച് അവര്‍ക്ക് മാത്യകയാവേണ്ടതുണ്ട്.
അതുല്യാ,,
വിദ്യഭ്യാസമാത്രമാണൊ ചിന്തയുടെ മാനങ്ങളെ കാക്കുന്നത്?? ഒരിക്കലുമല്ല. നമ്മുടെ കുട്ടികള്‍ക്ക് അറിവും വിവരവും ഉണ്ട്, പക്ഷേ വിവേകവും തിരിച്ചറിവും നഷ്ടമാവുന്നു. പിന്നെ വളരുന്ന ചുറ്റുപാട് ഒരു പ്രധാന ഘടകമല്ലേ???
ധാര്‍മ്മിക വിദ്യാഭ്യാസത്തിന്‍റെ അഭാവം.
നമ്മുടെ മക്കളെ ദൈവം രക്ഷിക്കട്ടെ…….
തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം.
അതുല്ല്യാമ്മയുടെ ചിന്തകള്‍ക്ക് ഒരു സലാം. പെണ്‍കുട്ടികള്‍ക്ക് ചുറ്റും വേലികെട്ടുന്നതിന് പകരം മലയാളികളുടെ ആണ്‍കുട്ടികള്‍ എന്തെ കാമവെറിയന്മാരാവുന്നു എന്ന് അന്വേഷണം തുടങ്ങുന്നിടത്ത് ഈ പ്രശ്നപരിഹാരത്തിനുള്ള വഴിയും തുടങ്ങുന്നു.
കഷ്ടം.