ഓര്‍ക്കൂട്ടില്‍ ഇനി കേരള പോലീസും!
സൗഹൃദം പങ്കു വെക്കാനല്ല, മറിച്ച് സൗഹൃദം തകര്‍ക്കുന്ന വിരുതന്മാരെ പിടിക്കാനാണെന്നു മാത്രം. പുതിയ കാലത്തെ കുറ്റവാളികളെ അവരുടെ തട്ടകത്തില്‍ തന്നെ പിടികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേരള പോലീസും ഓര്‍ക്കൂട്ടിന്റെ ഉടമസ്ഥരായ ഗൂഗിളുമായി ധാരണയിലെത്തിയിരിക്കുന്നത്.
ഇതോടെ ഓര്‍ക്കൂട്ടുമായി ധാരണയിലെത്തുന്ന ഇന്ത്യയിലെ നാലാമത്തെ നഗരമായി കൊച്ചി മാറിയിരിക്കുകയാണ്. ന്യൂദില്ലി, മുംബൈ, ലക്‌നൗ എന്നീ നഗരങ്ങളാണ് ഇതിനു മുമ്പ് ഓര്‍ക്കൂട്ടുമായി ധാരണയിലെത്തിയ നഗരങ്ങള്‍.
ഓര്‍ക്കൂട്ട് കമ്മ്യൂണിറ്റിയിലെ കുറ്റകൃത്യങ്ങള്‍ കേരള പോലീസിന് വന്‍ തലവേദനയായി മാറിയ സാഹചര്യത്തിലാണ് ഇപ്പോള്‍ ഈ [...]
അടയാളം 