Archive for ഓഗസ്റ്റ്, 2008

സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതകേന്ദ്രം

ഓഗസ്റ്റ് 18, 2008

തിരുവനന്തപുരം: സംസ്ഥാനത്ത്‌ വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക്‌ പരിഹാരം കാണാനായി സ്ഥാപിക്കുന്ന സൈബര്‍ ഫോറന്‍സിക്‌ ആന്‍ഡ്‌ ഡിജിറ്റല്‍ അനാലിസിസ്‌ സെന്റര്‍ ഈ സാമ്പത്തിക വര്‍ഷം പ്രവര്‍ത്തനമാരംഭിക്കും. സൈബര്‍ കുറ്റാന്വേഷണ രംഗത്ത്‌ ഇത്തരത്തിലുള്ള ഇന്ത്യയിലെത്തന്നെ ആദ്യത്തെ സ്ഥാപനമായിരിക്കും ഇത്‌. തിരുവന്തപുരത്ത്‌ പോലീസ്‌ ആസ്ഥാനത്ത്‌ ഒന്നര കോടി രൂപ ചെലവിട്ട്‌ നടപ്പാക്കുന്ന പദ്ധതിയില്‍ ഗവേഷണത്തിനും പരിശീലനത്തിനുമായി രണ്ട്‌ വിഭാഗങ്ങളുണ്ടാകും. ഇതില്‍ ഗവേഷണ വിഭാഗത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
സൈബര്‍ സുരക്ഷിതത്വത്തെക്കുറിച്ച്‌ മജിസ്‌ട്രേറ്റുമാര്‍, പ്രോസിക്യൂട്ടര്‍മാര്‍, ബാങ്കുകളിലെയും മറ്റ്‌ ധനകാര്യ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍, പ്രതിരോധ സേനാംഗങ്ങള്‍ [...]