Archive for the 'ഞരമ്പ്‌ രോഗം' Category

മാധ്യമങ്ങള്‍ക്കും തലവേദനയാകുന്ന അശ്ലീല സൈറ്റുകള്‍

ഫെബ്രുവരി 17, 2008

മംഗളം ദിനപത്രം യൂണികോഡിലാവുകയും വായനക്കാര്‍ക്ക് മാന്യമായ ഭാഷയില്‍ ചര്‍ച്ച ചെയ്യുവാന്‍ ഒരു ചര്‍ച്ചാവേദി ലഭ്യമാക്കുകയും ചെയ്ത മംഗളത്തെയും കാര്‍ന്ന് തിന്നുവാന്‍ അശ്ലീല സൈറ്റുടമകള്‍ എത്തിച്ചേര്‍ന്നു. ആദ്യം ഞാന്‍ കരുതിയത് കുറെ മാസങ്ങള്‍ക്ക് മുമ്പ് കൈരളിയുടെ വെബ്സൈറ്റില്‍ ഒരു ഫ്രീ ക്ലാസ്സിഫൈഡ്സ് ഉണ്ടായിരുന്നു. എന്റെ ബ്ലോഗുകളുടെ പരസ്യം കൊടുത്തതോടെ ആ സംവിധാനം പൂട്ടിക്കെട്ടി. അതുപോലെ മംഗളം ചര്‍ച്ചാവേദിയിലും ഞാന്‍ അംഗമായപ്പോള്‍ അതും പൂട്ടിയതാവും എന്നാണ് കരുതിയത്. തെറ്റിയത് എനിക്കാണ്. എന്റെ ബ്ലോഗില്‍നിന്നും പ്രൊഫൈല്‍ തുറന്ന് ചെന്നപ്പോള്‍ എനിക്ക് കാണുവാന്‍ [...]

വിദ്യാര്‍ഥിനിയുടെ അശ്ലീലചിത്രം വെബ്സൈറ്റില്‍; മലയാളി അറസ്റ്റില്‍

ഫെബ്രുവരി 10, 2008

ബാംഗൂര്‍: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയുടെ ചിത്രങ്ങളില്‍ കൃത്രിമം കാട്ടി അശ്ളീല വെബ്സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസില്‍ എറണാകുളം സ്വദേശി പ്രിന്‍സ് ജോര്‍ജിനെ (20) കോര്‍ ഒാഫ് ഡിടക്റ്റീവ്സിന്റെ (സിഒഡി) സൈബര്‍ പൊലീസ് വിഭാഗം അറസ്റ്റു ചെയ്തു. ഒന്‍പതു മാസത്തെ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസം എറണാകുളത്തു നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം. ഐടി കമ്പനി ജീവനക്കാരനായ പ്രിന്‍സ് കന്റോണ്‍മെന്റിലെ പേയിങ് ഗസ്റ്റ് ഹോസ്റ്റലില്‍ താമസിക്കുമ്പോഴാണ് ഉടമയുടെ മകളായ വിദ്യാര്‍ഥിനിയെ പരിചയപ്പെടുന്നത്. പ്രണയാഭ്യര്‍ഥനയും വിവാഹാഭ്യര്‍ഥനയുമായി [...]

പതിമൂന്നുകാരിയുടെ അശ്‌ളീല വെബ്‌സൈറ്റ്‌ നിര്‍മിച്ച കോട്ടയം സ്വദേശി അറസ്‌റ്റില്‍

ഫെബ്രുവരി 10, 2008

ബംഗളുരു: പ്രണയാഭ്യര്‍ഥന നിരസിച്ച പതിമൂന്നു വയസുകാരിയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ അവരുടെ പേരില്‍ അശ്ലീല വെബ്‌ സൈറ്റ്‌ നിര്‍മിച്ച മലയാളി അറസ്‌റ്റില്‍. ബംഗളുരുവില്‍ കോള്‍സെന്റര്‍ ജീവനക്കാരനായ കോട്ടയം മാമ്മൂട്‌ സ്വദേശി വിനോദ്‌ ജോണാണ്‌ (21) അറസ്‌റ്റിലായത്‌. വ്യാഴാഴ്‌ച എറണാകുളത്തു നിന്നാണു ബംഗളുരു പോലീസ്‌ വിനോദിനെ കസ്‌റ്റഡിയിലെടുത്തത്‌.
ബംഗളുരുവില്‍ അയല്‍വാസിയായ പതിമൂന്നുവയസുകാരി പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നാണു പ്രതി ഇവരുടെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനായി അശ്ലീല വെബ്‌സൈറ്റ്‌ നിര്‍മിച്ചത്‌.
പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹാഭ്യര്‍ഥന നടത്തിയ വിനോദിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തിരിച്ചയച്ചിരുന്നു. തുടര്‍ന്നു പ്രതി പെണ്‍കുട്ടിയുടെ പേരില്‍ അശ്ലീല [...]

സൈബര്‍ ക്രൈം വീണ്ടും കേരളത്തില്‍

ജനുവരി 9, 2008

അധ്യാപികയുടെ നഗ്നചിത്രം നെറ്റിലിട്ട [...]

അനോണിയെ പിടിച്ചു – ഒരു തെളിവിതാ

ഡിസംബര്‍ 6, 2007

ചിത്രം കടപ്പാട്- മനോരമ
ഓര്‍ക്കുട്ടില്‍ സിന്ധുജോയിയുടെ വ്യാജ പ്രൊഫൈല്‍; രണ്ടുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: സൌഹൃദ വെബ്സൈറ്റായ ഓര്‍ക്കുട്ടില്‍ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയിയുടെ വ്യാജ പ്രൊഫൈല്‍ തയാറാക്കിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തതായി സിറ്റി പോലിസ് കമീഷണര്‍ രവത ചന്ദ്രശേഖര്‍ അറിയിച്ചു.
തിരുവനന്തപുരം സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റില്‍ ഉദ്യോഗസ്ഥരായ അശോക്കുമാര്‍, പ്രശോഭ് കുമാര്‍ എന്നിവരാണ് പോലിസ് പിടിയിലായത്. രണ്ട് മാസം മുമ്പ് സിന്ധു ജോയി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ [...]

ഞരമ്പ്‌ രോഗികള്‍ പലവിധം

ജൂണ്‍ 10, 2007

“മലയാളം ബ്ലോഗിങ്ങും ഞരമ്പ് രോഗികളും!”
ഇഞ്ചിപ്പെണ്ണ്‌ നല്ലൊരു ചര്‍ച്ച തുടങ്ങിവെച്ചിരിക്കുന്നു. എന്നാല്‍ ഈ ഞരമ്പ്‌ രോഗങ്ങള്‍ സ്ത്രീകള്‍ക്ക്‌ നേരെ മാത്രമല്ല പലപ്പോഴും പലരെയും ബാധിക്കുന്ന ഒന്നാണ്. സ്വന്തം ഐ.പിയും ഐഡന്റിറ്റിയും മറച്ചു വെച്ചിട്ട്‌ ചൊറിച്ചുലുണ്ടാക്കുന്ന പോസ്റ്റുകളിടുകയും മറ്റുള്ളവരുടെ പോസ്റ്റുകളില്‍ പോയി അത്തരത്തിലുള്ള കമെന്റിടുകയും ചെയ്യുന്നവര്‍ കാര്യമായ നിയമങ്ങളും നിയന്ത്രണങ്ങളുമില്ലാത്ത ഇന്റെര്‍നെറ്റില്‍ തുടരുന്നത്‌ അനുവദിക്കുവാന്‍ പാടില്ല. ബ്ലോഗുകളിലെ ഇത്തരം പ്രവണതകള്‍ക്കെതിരെ ഫലപ്രദമായി പരാതിപ്പെടുവാനും നടപടികള്‍ ഉണ്ടാകുവാനും സംവിധാനങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ പലരാജ്യങ്ങളിലെയും ഭരണ നിര്‍വഹണത്തെപ്പോലും ബാധിക്കുവാന്‍ കഴിവുള്ളതണെന്നിരിക്കെ വെറും [...]