Archive for the 'Uncategorized' Category

സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതകേന്ദ്രം

ഓഗസ്റ്റ് 18, 2008

തിരുവനന്തപുരം: സംസ്ഥാനത്ത്‌ വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക്‌ പരിഹാരം കാണാനായി സ്ഥാപിക്കുന്ന സൈബര്‍ ഫോറന്‍സിക്‌ ആന്‍ഡ്‌ ഡിജിറ്റല്‍ അനാലിസിസ്‌ സെന്റര്‍ ഈ സാമ്പത്തിക വര്‍ഷം പ്രവര്‍ത്തനമാരംഭിക്കും. സൈബര്‍ കുറ്റാന്വേഷണ രംഗത്ത്‌ ഇത്തരത്തിലുള്ള ഇന്ത്യയിലെത്തന്നെ ആദ്യത്തെ സ്ഥാപനമായിരിക്കും ഇത്‌. തിരുവന്തപുരത്ത്‌ പോലീസ്‌ ആസ്ഥാനത്ത്‌ ഒന്നര കോടി രൂപ ചെലവിട്ട്‌ നടപ്പാക്കുന്ന പദ്ധതിയില്‍ ഗവേഷണത്തിനും പരിശീലനത്തിനുമായി രണ്ട്‌ വിഭാഗങ്ങളുണ്ടാകും. ഇതില്‍ ഗവേഷണ വിഭാഗത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
സൈബര്‍ സുരക്ഷിതത്വത്തെക്കുറിച്ച്‌ മജിസ്‌ട്രേറ്റുമാര്‍, പ്രോസിക്യൂട്ടര്‍മാര്‍, ബാങ്കുകളിലെയും മറ്റ്‌ ധനകാര്യ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍, പ്രതിരോധ സേനാംഗങ്ങള്‍ [...]

ബ്ലോഗറന്മാരും ബ്ലോഗിനികളും സൂക്ഷിക്കുക

നവംബര്‍ 17, 2007

നിങ്ങള്‍ ഓഫീസിലിരുന്ന് നെറ്റിലൂടെ പല ബ്ലോഗുകളിലും സൈറ്റുകളിലും മറ്റും ഞെക്കുന്നത് പല സ്ഥലങ്ങളിലും റിക്കാര്‍ഡ് ചെയ്യപ്പെടുന്നു. മാത്രവുമല്ല അത് മറ്റുള്ളവര്‍ക്ക് കാണുവാന്‍ മറ്റുള്ളവരെ അല്ലെങ്കില്‍ കാണിക്കാന്‍ കഴിയുന്നു. നിങ്ങള്‍ ലൈസന്‍സില്ലാത്ത ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവെന്നിരിക്കട്ടെ അതിനെതിരെ നടപടി എടുക്കുവാന്‍ കഴിയുന്ന ആര്‍ക്കും നിങ്ങളുടെ ഐ.പി നമ്പര്‍ കണ്ടെത്താം. ഈ പോസ്റ്റ് അറിയാതെ തെറ്റുചെയ്യുന്നവര്‍ക്ക് ഒരു മുന്‍കരുതലിന് വേണ്ടിയാണ്. എന്റെ ഈ പേജ് നോക്കുകയാണെങ്കില്‍ എന്റെ ചില പേജുകള്‍ ഞാനിതില്‍ ചേര്‍ത്തിട്ടുള്ളത് നിങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ [...]