മംഗളം ദിനപത്രം യൂണികോഡിലാവുകയും വായനക്കാര്‍ക്ക് മാന്യമായ ഭാഷയില്‍ ചര്‍ച്ച ചെയ്യുവാന്‍ ഒരു ചര്‍ച്ചാവേദി ലഭ്യമാക്കുകയും ചെയ്ത മംഗളത്തെയും കാര്‍ന്ന് തിന്നുവാന്‍ അശ്ലീല സൈറ്റുടമകള്‍ എത്തിച്ചേര്‍ന്നു. ആദ്യം ഞാന്‍ കരുതിയത് കുറെ മാസങ്ങള്‍ക്ക് മുമ്പ് കൈരളിയുടെ വെബ്സൈറ്റില്‍ ഒരു ഫ്രീ ക്ലാസ്സിഫൈഡ്സ് ഉണ്ടായിരുന്നു. എന്റെ ബ്ലോഗുകളുടെ പരസ്യം കൊടുത്തതോടെ ആ സംവിധാനം പൂട്ടിക്കെട്ടി. അതുപോലെ മംഗളം ചര്‍ച്ചാവേദിയിലും ഞാന്‍ അംഗമായപ്പോള്‍ അതും പൂട്ടിയതാവും എന്നാണ് കരുതിയത്. തെറ്റിയത് എനിക്കാണ്. എന്റെ ബ്ലോഗില്‍നിന്നും പ്രൊഫൈല്‍ തുറന്ന് ചെന്നപ്പോള്‍ എനിക്ക് കാണുവാന്‍ കഴിഞ്ഞത് അശ്ലീല സൈറ്റുകളുടെ ലിങ്കുകളും ആംഗലേയത്തിലെ ചില പരസ്യങ്ങളുമാണ്. ചിത്രം കാണുവാന്‍ മലയാളം വായിച്ചുനോക്കേണ്ട ആവശ്യമില്ലല്ലോ.
എന്തായാലും പത്രം ഒരു നല്ല കാര്യം ചെയ്തു. തങ്ങളുടെ പേജില്‍ നിന്നും ആ ലിങ്ക് അക്സസ് എടുത്ത് മാറ്റി. ഇത്തരം തെറ്റു ചെയ്യുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയും തക്കതായ ശിക്ഷ കൊടുക്കുകയുമാണ് വേണ്ടത്.
ഇപ്പോഴും ചര്‍ച്ചയില്‍ പങ്കെടുക്കുവാന്‍ കഴിയുന്നു.