Category: ഇന്റെര്‍നെറ്റ്


കൊച്ചി: സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റായ ഫേസ്ബുക്കിലൂടെ പെണ്‍കുട്ടികളെ ശല്യം ചെയ്ത യുവാവ് പിടിയില്‍. തൂത്തുക്കുടി സ്വദേശി അജയ്(27)ആണ് അറസ്റ്റിലായത്. പാലാരിവട്ടം സ്വദേശിയായ ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനിയുടമ അയൂബിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്താണ് കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായിരുന്ന അജയ് സ്ത്രീകളെ ശല്യംചെയ്തിരുന്നത്.

അയൂബിയുടെ ഫേസ്ബുക്ക് പാസ്‌വേഡ് ഹാക്ക് ചെയ്ത അജയ് സ്വന്തം മൊബൈല്‍ഫോണും ബാംഗ്ലൂരിലേയും കൊച്ചിയിലേയും ഇന്‍റര്‍നെറ്റ് കഫേകളുമാണ് തട്ടിപ്പിന് ഉപയോഗിച്ചത്. അയൂബിയുടെ സുഹൃത്തുക്കളായ പെണ്‍കുട്ടികളോട് അയൂബിയാണെന്ന വ്യാജേന ചാറ്റ് ചെയ്ത ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. പുതുതായി സൃഷ്ടിച്ച ഇമെയില്‍ വിലാസം നല്‍കിയ ശേഷം മോഡലിങ് ആവശ്യത്തിനായി ഫോട്ടോകള്‍ അയച്ചുതരാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് പാലാരിവട്ടം സ്റ്റേഷനില്‍ അയൂബി നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. വെള്ളിയാഴ്ച രാത്രി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് നോര്‍ത്ത് സി.ഐ. എം.രമേഷ്‌കുമാറും സംഘവും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കടപ്പാട് – മാതൃഭൂമി

Advertisements

തിരുവനന്തപുരം: നായര്‍ സമുദായത്തിനെ അവഹേളിക്കുന്നതരത്തില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച വെബ്‌സൈറ്റ് ഉടമ സൈബര്‍ പോലീസിന്റെ പിടിയിലായി. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പരാതിയെത്തുടര്‍ന്ന് ഹൈടെക് സെല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

http://www.vichitrakeralam.blogspot.com എന്ന ബ്ലോഗ് നടത്തുന്ന ചേര്‍ത്തല തുറവൂര്‍ സ്വദേശി ഷൈന്‍.കെ.വി.യാണ് സൈബര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ കുറേ മാസങ്ങളായി നായര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ച് നിരവധി പോസ്റ്റുകള്‍ (ബ്ലോഗിലെ ലേഖനങ്ങള്‍) ഈ ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. നായര്‍ എന്ന പദത്തിന്റെ അര്‍ത്ഥം, നായര്‍ പൈതൃകം തുടങ്ങിയ വിഷയങ്ങളില്‍ അപകീര്‍ത്തിയുണ്ടാക്കത്തക്കവിധമുള്ള ലേഖനങ്ങളാണ് ഈ ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ‘ദശകങ്ങള്‍ നീണ്ട ജീവിതത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ വെട്ടിത്തുറന്ന് എഴുതുകയാണ് ഇവിടെ……നിങ്ങള്‍ പറയുന്നത് കേള്‍ക്കാനും മറുപടി പറയാനും എനിക്ക് താല്പര്യമില്ല. അതിനാല്‍ ആരും അഭിപ്രായം പറയാന്‍ ഇങ്ങോട്ട് വരേണ്ടതില്ല….’ എന്നാണ് ബ്ലോഗിന്റെ മുഖവാക്യം.

നായര്‍ സമുദായത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ നിരവധി പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കര്‍ കഴിഞ്ഞമാസം ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ഡി.ജി.പി പരാതി ഹൈടെക് സെല്ലിന് കൈമാറി. ഹൈടെക് സെല്‍ നടത്തിയ അന്വേഷണത്തില്‍, ചേര്‍ത്തലയില്‍ നിന്നാണ് ഈ ബ്ലോഗിലേക്ക് ലേഖനങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ളതെന്ന് മനസ്സിലായി. തുടര്‍ന്ന് ബ്ലോഗ് ഉടമയെ കണ്ടെത്തുകയും സൈബര്‍ പോലീസ്‌സ്റ്റേഷന് കൈമാറുകയും ചെയ്തു. ഈ ബ്ലോഗിലെ വിവാദലേഖനങ്ങളിലേക്കുള്ള പൊതുലിങ്ക് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഈ പ്രത്യേക ബ്ലോഗ്ഗ്രൂപ്പില്‍ അംഗമായിട്ടുള്ളവര്‍ക്ക് ഇപ്പോഴും ഇത് കാണാം. വെബ്‌സൈറ്റ് സൗകര്യം ദുരുപയോഗം ചെയ്തതിന് ഇന്ത്യന്‍ ഐ.ടി.നിയമ പ്രകാരവും വര്‍ഗീയ പ്രശ്‌നങ്ങളുണ്ടാക്കിയതിന് ഐ.പി.സി 153 എ വകുപ്പ് പ്രകാരവും പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കടപ്പാട് – മാതൃഭൂമി

നായര്‍ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തി ബ്ലോഗ്‌; ശംഖുവരയന്‍ കുടുങ്ങി

തിരുവനന്തപുരം: നായര്‍ സമുദായത്തിനെ അവഹേളിക്കുന്ന തരത്തില്‍ ബ്ലോഗില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച വെബ്‌സൈറ്റ്‌ ഉടമയെ സൈബര്‍ പോലീസ്‌ അറസ്‌റ്റുചെയ്‌തു. നായര്‍ സര്‍വീസ്‌ സൊസൈറ്റിയുടെ പരാതിയെത്തുടര്‍ന്ന്‌ ഹൈടെക്‌ സെല്‍ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതി കുടുങ്ങിയത്‌. ‘വിചിത്രകേരളം എന്ന ബ്ലോഗിന്റെ ഉടമയായ ചേര്‍ത്തല തുറവൂര്‍ സ്വദേശി കെ.വി. ഷൈനാണ്‌ സൈബര്‍ പോലീസിന്റെ പിടിയിലായത്‌. കഴിഞ്ഞ കുറേ മാസങ്ങളായി നായര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ച്‌ ഒട്ടേറെ പോസ്‌റ്റുകള്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു. ശംഖുവരയന്‍ എന്നാണ്‌ ബ്ലോഗില്‍ പ്രൊഫൈല്‍ പേര്‌ നല്‍കിയിരിക്കുന്നത്‌.

നായര്‍ എന്ന പദത്തിന്റെ അര്‍ത്ഥം, നായര്‍ പൈതൃകം തുടങ്ങിയ വിഷയങ്ങളില്‍ അപകീര്‍ത്തിയുണ്ടാക്കത്തക്കവിധമുള്ള ലേഖനങ്ങളാണ്‌ പ്രസിദ്ധീകരിച്ചിരുന്നത്‌.ദശകങ്ങള്‍ നീണ്ട ജീവിതത്തില്‍ നിന്ന്‌ ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ വെട്ടി തുറന്നു എഴുതുകയാണ്‌ ഇവിടെ. ചിലത്‌ അതിഭയങ്കരം ആയേക്കാം.അതിയായ താല്‌പര്യമുള്ളവര്‍ മാത്രം വായിച്ചാല്‍ മതി. ഈ മുന്നറിയിപ്പ്‌ അവഗണിച്ചു വായിക്കുന്നവര്‍ക്ക്‌ ചിത്തഭ്രമം ബാധിച്ചാല്‍ ഞാന്‍ ഉത്തരവാദി ആയിരിക്കില്ല. നിങ്ങള്‍ പറയുന്നത്‌ കേള്‍ക്കാനും അതിനു മറുപടി പറയാനും എനിക്ക്‌ താല്‌പര്യമില്ല. അതിനാല്‍ ആരും അഭിപ്രായം പറയാന്‍ ഇങ്ങോട്ട്‌ വരേണ്ടതില്ല- വാണിങ്‌ എന്ന്‌ വ്യക്‌തമാക്കിക്കൊണ്ട്‌ ബ്ലോഗില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.

നായര്‍ സമുദായത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ പോസ്‌റ്റുകള്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന്‌ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കര്‍ ഏപ്രില്‍ മാസത്തില്‍ ഡിജിപിക്ക്‌ പരാതി നല്‍കിയിരുന്നു. ഡിജിപി പരാതി ഹൈടെക്‌ സെല്ലിന്‌ കൈമാറി. ഹൈടെക്‌ സെല്‍ നടത്തിയ അന്വേഷണത്തില്‍, ചേര്‍ത്തലയില്‍ നിന്നാണ്‌ ഈ ബ്ലോഗിലേക്ക്‌ ലേഖനങ്ങള്‍ പോസ്‌റ്റ് ചെയ്‌തിട്ടുള്ളതെന്ന്‌ മനസ്സിലായി. തുടര്‍ന്ന്‌ ബ്ലോഗ്‌ ഉടമയെ കണ്ടെത്തുകയും സൈബര്‍ പോലീസ്‌ സ്‌റ്റേഷന്‌ കൈമാറുകയും ചെയ്‌തു.

സൈബര്‍ പൊലീസ്‌ ഗൂഗിളിന്റെ അധികൃതരുമായി ബന്ധപ്പെട്ടു കംപ്യൂട്ടറിന്റെ ഐപി അഡ്രസ്‌ കണ്ടെത്തിയാണു പ്രതിയെ കുടുക്കിയത്‌. ജോര്‍ജ്‌ ജോസ്‌ഫ് എന്ന വ്യാജ പേരുപയോഗിച്ചാണു ബ്ലോഗ്‌ നിര്‍മിച്ചത്‌. വെബ്‌സൈറ്റ്‌ സൗകര്യം ദുരുപയോഗം ചെയ്‌തതിന്‌ ഇന്ത്യന്‍ ഐ.ടി.നിയമ പ്രകാരവും വര്‍ഗീയ പ്രശ്‌നങ്ങളുണ്ടാക്കിയതിന്‌ ഐപിസി 153 എ വകുപ്പ്‌ പ്രകാരവും പ്രതിക്കെതിരെ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ഇയാള്‍ ഉപയോഗിച്ചിരുന്ന കംപ്യൂട്ടര്‍ ഹാര്‍ഡ്‌ ഡിസ്‌ക്, ഇന്‍ര്‍നെറ്റ്‌ മോഡം എന്നിവ പൊലീസ്‌ പിടിച്ചെടുത്തു. കൂടുതല്‍ പരിശോധനയ്‌ക്കായി ഇവ ഫോറന്‍സിക്‌  ലാബിലേക്ക്‌ അയച്ചു

കടപ്പാട് – മംഗളം

നായര്‍ സമുദായത്തിനെതിരെ ഇന്റര്‍നെറ്റ് വഴി ദുഷ്പ്രചാരണം; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: നായര്‍ സമുദായത്തെ അപമാനിക്കുന്ന തരത്തില്‍ ഇന്റര്‍നെറ്റ് വഴി ദുഷ്പ്രചാരണം നടത്തിയ യുവാവിനെ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല തുറവൂര്‍ സ്വദേശിയും എറണാകുളം ടെക്നിക്കല്‍ സ്കൂളിലെ ക്ലാര്‍ക്കുമായ കെ.വി. ഷൈന്‍(37) ആണുപിടിയിലായത്. ഇയാളെ പിന്നീടു ജാമ്യത്തില്‍ വിട്ടു. ഇന്റര്‍നെറ്റില്‍ ബ്ലോഗിങ്ങിലൂടെയായിരുന്നു സമുദായത്തിന് എതിരായ പരാമര്‍ശങ്ങള്‍. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഇയാള്‍ ഉപയോഗിച്ചിരുന്ന കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്, ഇന്‍ര്‍നെറ്റ് മോഡം എന്നിവ പൊലീസ് പിടിച്ചെടുത്തു. കൂടുതല്‍ പരിശോധനയ്ക്കായി ഇവ ഫോറന്‍സിക്
ലാബിലേക്ക് അയച്ചു. ഗൂഗിള്‍ സൌജന്യമായി നല്‍കുന്ന ബ്ലോഗ് സ്പോട്ടില്‍ വിചിത്ര കേരളം എന്ന വെബ്സൈറ്റ് നിര്‍മിച്ചാണു സമുദായത്തിന് അപമാനകരമായ ആശയങ്ങള്‍ പ്രചരിപ്പിച്ചത്.

സൈബര്‍ പൊലീസ് ഗൂഗിളിന്റെ അധികൃതരുമായി ബന്ധപ്പെട്ടു കംപ്യൂട്ടറിന്റെ ഐപി അഡ്രസ് കണ്ടെത്തിയാണു പ്രതിയെ  കുടുക്കിയത്. ജോര്‍ജ് ജോസ്ഫ് എന്ന വ്യാജ പേരുപയോഗിച്ചാണു ബ്ലോഗ് നിര്‍മിച്ചത്. ഡിവൈഎസ്പിമാരായ ജെ. സുകുമാരപിളള, ഇ.എസ്. ബിജുമോന്‍, ഹൈടെക് സെല്‍ എസി: വിനയകുമാരന്‍ നായര്‍, സിഐ: വി.കെ. അജിത് മോഹന്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

കടപ്പാട് – മനോരമ

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കൊട്ടാരസദൃശ്യമായ വസതിയുണ്ടെന്ന് പ്രചരിപ്പിച്ച ഇ-മെയിലിന് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടു പേരെ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം ഭരണിക്കാവ് കുന്നില്‍വീട്ടില്‍ കെ.ആര്‍.മനോജ് (39), കോട്ടയം ഏറ്റുമാനൂര്‍ ഈസ്റ്റ് ഗേറ്റില്‍ വലിയടത്ത് ഇല്ലത്ത് കാര്‍ത്തിക് (22) എന്നിവരാണ് പോലീസ് പിടിയിലായത്.

വിവാദ ഇ-മെയിലിന് മലയാളത്തിലുള്ള അടിക്കുറുപ്പുകള്‍ നല്‍കി ഇന്റര്‍നെറ്റ് കൂട്ടായ്മകളിലേക്ക് കടത്തിവിട്ടവരാണ് അറസ്റ്റിലായ ഇരുവരും. ഇവര്‍ക്ക് ലഭിച്ച മെയില്‍ തയാറാക്കിയ വ്യക്തിയെക്കുറിച്ച് സൂചന ലഭിച്ചതായും ഇയാള്‍ ഉടന്‍ പിടിയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സൗദി അറേബ്യയില്‍ ബിസിനസുകാരനായ തൃശ്ശൂര്‍ കുന്നംകുളം കടവല്ലൂര്‍ അമ്പലമുക്കില്‍ വെള്ളിയാട്ടില്‍ വീട്ടില്‍ പ്രമോഷിന്റെ വീടാണ് പിണറായി വിജയന്‍േറതെന്ന പേരില്‍ ഇ-മെയിലുകളിലൂടെ പ്രചരിച്ചത്. പിണറായി വിജയന്റെ വീട് എന്നര്‍ത്ഥം വരുന്ന ഇംഗ്ലീഷ് വിശേഷണവുമായി ലഭിച്ച ഇ-മെയിലില്‍ മാറ്റംവരുത്തി ഇരുവരും മലയാളത്തിലുള്ള അടിക്കുറുപ്പുകളോടെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.

‘പിണറായിയില്‍ പണിത വിജയന്റെ കൊട്ടാരമെന്ന്’ വിശേഷണം ചിത്രത്തില്‍ കൂട്ടിച്ചേര്‍ത്തത് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിദ്യാര്‍ത്ഥിയായ കാര്‍ത്തിക്കായിരുന്നു. ‘തൊഴിലാളി നേതാവിന്റെ ആഡംബരവസതിയെന്ന’ വിശേഷണമാണ് വിദേശമലയാളിയായ മനോജ് നല്‍കിയത്. ദക്ഷിണാഫ്രിക്കയില്‍ ജോലിയുള്ള ഇയാള്‍ അവധിക്ക് നാട്ടിലെത്തിയപ്പോള്‍ കരുനാഗപ്പള്ളിയിലെ വീട്ടില്‍വെച്ച് സ്വന്തം കമ്പ്യൂട്ടറില്‍ നിന്നാണ് മറ്റുള്ളവര്‍ക്ക് മെയില്‍ അയച്ചത്. കഴിഞ്ഞ 11 നാണ് ഇയാള്‍ മെയില്‍ തയാറാക്കിയത്. ഇരുവരും ഉപയോഗിച്ച കമ്പ്യൂട്ടറുകള്‍ പോലീസ് പിടിച്ചെടുത്തു. പിടിയിലായവര്‍ക്ക് പരസ്​പരബന്ധമില്ലെന്നും രാഷ്ട്രീയ പിന്‍ബലമില്ലെന്നും പോലീസ് വ്യക്തമാക്കി. ഇവര്‍ തയാറാക്കിയ മെയിലുകളാണ് വ്യാപകമായി പ്രചരിച്ചത്. മലയാളം അടിക്കുറിപ്പ് നല്‍കിയശേഷം ആയിരക്കണക്കിന് ആളുകള്‍ക്ക് ഒരുമിച്ച് ഇ-മെയില്‍ ലഭിക്കുന്ന വിധത്തില്‍ ഇന്റര്‍നെറ്റ് കൂട്ടായ്മകളിലേക്ക് കടത്തിവിടുകയായിരുന്നു.

ഇ-മെയിലിലൂടെ പ്രചരിച്ച ചിത്രമെടുത്തിട്ടുള്ളത്ഒക്ടോബര്‍ 31 നാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിനിമാ ഷൂട്ടിങ്ങിന് വേദിയാകാറുള്ള വീട്ടില്‍ സംഭവദിവസം മലയാളസിനിമയിലെ ഒരു പ്രമുഖ നടന്‍ എത്തിയിരുന്നു.

ഭേദഗതി ചെയ്ത ഐ.ടി. ആക്ട് പ്രകാരം സംസ്ഥാനത്ത് കേസെടുക്കുന്ന ആദ്യസംഭവമാണിത്. കഴിഞ്ഞ 16 നാണ് ഇ-മെയിലിനെക്കുറിച്ച് പിണറായി വിജയന്‍ ഡി.ജി.പി.യ്ക്ക് പരാതി നല്‍കിയത്.

സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്‍ ഡിവൈ.എസ്.പി. ജെ.സുകുമാരപിള്ള, ഹൈടെക് സെല്‍ ഡിവൈ.എസ്.പി. എന്‍.വിനയകുമാരന്‍ നായര്‍ സി.ഐ.മാരായ വി.കെ. അജിത് മോഹന്‍, ഇ.എസ്. ബിജുമോന്‍, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇന്റര്‍നെറ്റ് ഉപയോഗിച്ച് അപകീര്‍ത്തിപരമായ പ്രചാരണം നടത്തിയതിന് മൂന്നുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ എടുത്തിട്ടുള്ളത്. പ്രതികളെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്-മൂന്ന് കോടതിയില്‍ ഹാജരാക്കി.

ലിങ്ക് – മാതൃഭൂമി

പിണറായിയുടെ വീടിന്റെ വ്യാജചിത്രം: പ്രതി പിടിയില്‍

ഓര്‍ക്കൂട്ടില്‍ ഇനി കേരള പോലീസും!

സൗഹൃദം പങ്കു വെക്കാനല്ല, മറിച്ച്‌ സൗഹൃദം തകര്‍ക്കുന്ന വിരുതന്മാരെ പിടിക്കാനാണെന്നു മാത്രം. പുതിയ കാലത്തെ കുറ്റവാളികളെ അവരുടെ തട്ടകത്തില്‍ തന്നെ പിടികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ കേരള പോലീസും ഓര്‍ക്കൂട്ടിന്റെ ഉടമസ്ഥരായ ഗൂഗിളുമായി ധാരണയിലെത്തിയിരിക്കുന്നത്‌.

ഇതോടെ ഓര്‍ക്കൂട്ടുമായി ധാരണയിലെത്തുന്ന ഇന്ത്യയിലെ നാലാമത്തെ നഗരമായി കൊച്ചി മാറിയിരിക്കുകയാണ്‌. ന്യൂദില്ലി, മുംബൈ, ലക്‌നൗ എന്നീ നഗരങ്ങളാണ്‌ ഇതിനു മുമ്പ്‌ ഓര്‍ക്കൂട്ടുമായി ധാരണയിലെത്തിയ നഗരങ്ങള്‍.

ഓര്‍ക്കൂട്ട്‌ കമ്മ്യൂണിറ്റിയിലെ കുറ്റകൃത്യങ്ങള്‍ കേരള പോലീസിന്‌ വന്‍ തലവേദനയായി മാറിയ സാഹചര്യത്തിലാണ്‌ ഇപ്പോള്‍ ഈ നീക്കം നടത്തിയിരിക്കുന്നത്‌. ഓരോ മാസവും ഏകദേശം 20 ഓളം
പരാതികളാണ്‌ ഓര്‍ക്കൂട്ടിനെ ചൊല്ലി പോലീസിന്‌ ലഭിയ്‌ക്കുന്നത്‌. ഇതില്‍ കൂടുതലും വ്യാജ മേല്‍വിലാസത്തില്‍ ഓര്‍ക്കൂട്ടില്‍ കൂടുകൂട്ടിയിരിക്കുന്നവരെപ്പറ്റിയാണ്‌. കേരളത്തിലെ ഒട്ടു മിക്ക സിനിമാ താരങ്ങളുടെയും ഒട്ടേറെ രാഷ്‌‌ട്രീയക്കാരുടെയും പേരില്‍ ഓര്‍ക്കൂട്ടില്‍ വ്യാജ കമ്മ്യൂണിറ്റികളുണ്ട്‌‌. ഇതു കൂടാതെ ഓര്‍ക്കൂട്ടിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയക്കുന്നവരെപ്പറ്റിയും പരാതികള്‍ പോലീസിന്‌ ലഭിയ്‌ക്കുന്നുണ്ട്‌.

പുതിയ ധാരണ പ്രകാരം പരാതി ലഭിയ്‌ക്കുന്ന കമ്മ്യൂണിറ്റികളെ 24 മണിക്കൂറിനകം ഓര്‍ക്കൂട്ടില്‍ നിന്നും നീക്കം ചെയ്യാന്‍ പോലീസിന്‌ അധികൃതരോട്‌ ആവശ്യപ്പെടാം. കമ്മ്യൂണിറ്റികള്‍ നീക്കം ചെയ്യുന്നതോടെ സാധാരണ ഗതിയില്‍ പരാതിക്കാര്‍ കേസന്വേഷത്തിന്‌ പിന്നാലെ പോകാറില്ല. എന്നാല്‍ ഇനിമുതല്‍ പരാതിക്കാരന്‌ കുറ്റവാളിയെ പിടികൂടാനുള്ള സൗകര്യവുമുണ്ട്‌. കുറ്റവാളി ഉപയോഗിച്ച കന്വ്യൂട്ടറിന്റെ ഇന്റെര്‍നെറ്റ്‌ പ്രോട്ടോകോള്‍ മേല്‍വിലാസം പോലീസിന്‌ ലഭിയ്‌ക്കും. ഇതിലൂടെ കുറ്റവാളിയെ കണ്ടെത്താന്‍ എളുപ്പവുമാണ്‌. ഒരാള്‍ കുറ്റവാളിയെന്ന്‌ കണ്ടെത്തിക്കഴിഞ്ഞാല്‍ ഐടി ആക്ട്‌ വകുപ്പ്‌ പ്രകാരം അഞ്ചു വര്‍ഷം വരെ തടവ്‌ ലഭിയ്ക്കും.
അടുത്ത തവണ നിങ്ങള്‍ മമ്മൂട്ടിയുടെയോ മീരാ ജാസ്മിന്റെയോ പേരില്‍ ഓര്‍ക്കൂട്ടിലെത്തുമ്പോള്‍ ഓര്‍ക്കുക, കേരള പോലീസും നിങ്ങളോടൊപ്പമുണ്ടെന്ന് .

അടൂര്‍: ഇന്റര്‍നെറ്റ് വഴി 12 ലക്ഷം രൂപയുടെ ബാങ്ക് വായ്പ വാഗ്ദാനം ചെയ്ത് വ്യാപാരിയില്‍ നിന്നു രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. അടൂരിലെ വ്യാപാരി കണ്ണങ്കോട് ബാവാ മന്‍സിലില്‍ അബ്ദുല്‍ സലാമിനെ (45) കബളിപ്പിച്ച് പണം തട്ടിയതിനു തിരുവനന്തപുരം പള്ളിക്കല്‍ മടവൂര്‍ സരിന്‍ വില്ലയിലെ സമിനെ (29) യാണ് അടൂര്‍ എസ്ഐ ടി. രാജപ്പന്‍ അറസ്റ്റ് ചെയ്തത്. തലസ്ഥാനത്ത് കാപ്പിറ്റല്‍ സര്‍വീസസ് എന്ന സ്ഥാപനം നടത്തുന്ന സമിന്‍ തിരുവനന്തപുരം പള്ളിക്കലിലെ എസ്ബിടി ശാഖയില്‍ നിന്നു 12 ലക്ഷം രൂപ വ്യവസായ വായ്പ ശരിയാക്കി കൊടുക്കാമെന്ന് ഇന്റര്‍നെറ്റിലൂടെ തെറ്റായ സന്ദേശം നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. ഇതിന്റെ പേരില്‍ പത്തു തവണയായി രണ്ടര ലക്ഷം രൂപ വാങ്ങിച്ചെടുത്തു. യുഎസ്എയില്‍ നിന്നാണ് ഇന്റര്‍നെറ്റ് സന്ദേശം എത്തിയത്. വായ്പാ ഏജന്‍സിയുടെ ആസ്ഥാനം യുഎസ്എ ആണെന്നാണ് വ്യാപാരിയെ സമിന്‍ ധരിപ്പിച്ചത്. അറസ്റ്റിലായ സമിനെ കോടതി മാര്‍ച്ച് 13 വരെ സബ്ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. ഇത് സംബന്ധിച്ച കൂടുതല്‍ അന്വേഷണം അടൂര്‍ എഎസ്പി പി. പ്രകാശ് നടത്തും. ഇതിനായി ഇന്ത്യന്‍ എംബസിയുടെ സഹായം തേടുമെന്നു പൊലീസ് സൂചിപ്പിച്ചു.

കടപ്പാട്- മനോരമ 28-2-08

ന്യൂഡല്‍ഹി: ഓര്‍ക്കുട്ട്, ഫേസ് ബുക്ക് തുടങ്ങിയ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ പരസ്യമായി വൃക്കവ്യാപാരത്തിന് ഉപയോഗിക്കുന്നു. വൃക്ക വാങ്ങാനും വില്‍ക്കാനും താല്‍പ്പര്യമുള്ളവര്‍ക്ക് ഈ വെബ്സൈറ്റുകളിലെ ബന്ധപ്പെട്ട കമ്യൂണിറ്റികള്‍വഴി ബന്ധപ്പെടാവുന്നതാണ്. നിലവിലുള്ള അവയവ വ്യാപാരനിയമങ്ങള്‍ കാറ്റില്‍പ്പറത്തുന്നതാണ് ഇത്തരം നടപടികള്‍.

ഈ വെബ്സൈറ്റുകളിലെ കമ്യൂണിറ്റികളില്‍ ആയിരക്കണക്കിനുപേര്‍ അംഗങ്ങളാണ്. വൃക്ക മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട് ഓര്‍ക്കുട്ടിലെ 35 കമ്യൂണിറ്റികളില്‍ എഴുന്നൂറിലേറെപ്പേര്‍ അംഗങ്ങളാണ്. ഫേസ് ബുക്കിലാകട്ടെ ലോകവ്യാപകമായി ആയിരത്തിലേറെ അംഗങ്ങളുണ്ട്. ഇവരില്‍ നല്ലൊരു വിഭാഗം ഇന്ത്യക്കാരും.

ഓര്‍ക്കുട്ടുവഴിയുള്ള വൃക്കവ്യാപാരം ശ്രദ്ധയില്‍പ്പെട്ടെന്നും ഇതില്‍ നിയമവിരുദ്ധമായ കാര്യങ്ങളുണ്ടെങ്കില്‍ ഒഴിവാക്കുമെന്നും ഓര്‍ക്കുട്ട് അധികൃതര്‍ പറയുന്നു.

കമ്യൂണിറ്റികളിലുള്ള മിക്ക സന്ദേശത്തിലും ആവശ്യക്കാരുടെ ഫോണ്‍നമ്പരും ഇ മെയില്‍ വിലാസവുമുണ്ട്. കടക്കെണിയിലായതുമൂലം വൃക്ക നല്‍കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. വൃക്ക സ്വീകരിക്കാന്‍ താല്‍പ്പര്യമുള്ളവരെ കണ്ടെത്തിയാല്‍ തങ്ങളുടെ ആരോഗ്യവിവരങ്ങള്‍വരെ ഈ വെബ്സൈറ്റുകള്‍വഴി പരസ്യമായി നല്‍കാന്‍ ഇവര്‍ തയ്യാറാണ്. പലര്‍ക്കും ഏറെ നാളായുള്ള കാത്തിരിപ്പിന് ഈ കമ്യൂണിറ്റികള്‍ സഹായകമായിട്ടുണ്ട്.

വാണിജ്യാടിസ്ഥാനത്തിലുള്ള വൃക്കവ്യാപാരം ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. ഓര്‍ക്കുട്ടിലെയും ഫേസ് ബുക്കിലെയും കമ്യൂണിറ്റികള്‍വഴിയുള്ള ഇത്തരം വൃക്കവ്യാപാരവും നിയമവിരുദ്ധമാണ്.

കടപ്പാട്- ദേശാഭിമാനി 19-2-08

ചെന്നൈ: ലൈംഗികതയുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ യുവാക്കളെ വഴിതെറ്റിക്കുന്നതായി രാജ്യാന്തര സെക്സോളജി കോണ്‍ഫറന്‍സ് ആശങ്ക പ്രകടിപ്പിച്ചു. ലൈംഗിക വൈകൃതവും അരാജകത്വവും നിറഞ്ഞ ഉള്ളടക്കമുള്ള വെബ്സൈറ്റുകളെ നിരീക്ഷിക്കാനും കരിമ്പട്ടികയില്‍ പെടുത്താനും കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക നിരീക്ഷണ സെല്ലുകള്‍ രൂപീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ലൈംഗിക വിദ്യാഭ്യാസത്തിനും മതിയായ പ്രാധാന്യം നല്‍കണം. അങ്ങനെ ചെയ്താല്‍ ശരിയായ ലൈംഗിക അറിവുകള്‍ കുട്ടികള്‍ക്കു ലഭിക്കും. സെക്സ് മെഡിസിനില്‍ ഡിപ്ളോമ, ഡിഗ്രി കോഴ്സുകള്‍ ആരംഭിച്ചാല്‍ ഈ രംഗത്തെ വിദഗ്ധരുടെ അഭാവം പരിഹരിക്കാം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് സെക്ഷ്വല്‍ മെഡിസിനും ചെന്നൈയിലെ ആകാഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഫെര്‍ട്ടിലിറ്റി ആന്‍ഡ് റിസര്‍ച്ചും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനം അംഗീകരിച്ച പ്രമേയത്തിലാണ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്.

കടപ്പാട്- മനോരമ 16-02-08