Category: തരംതിരിക്കാത്തവ


തിരുവനന്തപുരം: സംസ്ഥാനത്ത്‌ വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക്‌ പരിഹാരം കാണാനായി സ്ഥാപിക്കുന്ന സൈബര്‍ ഫോറന്‍സിക്‌ ആന്‍ഡ്‌ ഡിജിറ്റല്‍ അനാലിസിസ്‌ സെന്റര്‍ ഈ സാമ്പത്തിക വര്‍ഷം പ്രവര്‍ത്തനമാരംഭിക്കും. സൈബര്‍ കുറ്റാന്വേഷണ രംഗത്ത്‌ ഇത്തരത്തിലുള്ള ഇന്ത്യയിലെത്തന്നെ ആദ്യത്തെ സ്ഥാപനമായിരിക്കും ഇത്‌. തിരുവന്തപുരത്ത്‌ പോലീസ്‌ ആസ്ഥാനത്ത്‌ ഒന്നര കോടി രൂപ ചെലവിട്ട്‌ നടപ്പാക്കുന്ന പദ്ധതിയില്‍ ഗവേഷണത്തിനും പരിശീലനത്തിനുമായി രണ്ട്‌ വിഭാഗങ്ങളുണ്ടാകും. ഇതില്‍ ഗവേഷണ വിഭാഗത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

സൈബര്‍ സുരക്ഷിതത്വത്തെക്കുറിച്ച്‌ മജിസ്‌ട്രേറ്റുമാര്‍, പ്രോസിക്യൂട്ടര്‍മാര്‍, ബാങ്കുകളിലെയും മറ്റ്‌ ധനകാര്യ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍, പ്രതിരോധ സേനാംഗങ്ങള്‍ എന്നിവര്‍ക്ക്‌ പരിശീലനം നല്‍കുമെന്ന്‌ ഹൈടെക്‌ ക്രൈം എന്‍ക്വയറി സെല്ലിന്റെ ചുമതല വഹിക്കുന്ന ഐ.ജി. ലോക്‌നാഥ്‌ ബെഹ്‌റ പറഞ്ഞു. കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുമ്പോഴുള്ള സുരക്ഷയെക്കുറിച്ച്‌ വിദ്യാര്‍ഥികളെ ബോധവത്‌ക്കരിക്കാനായി സംസ്ഥാനത്തെ എന്‍ജിനീയറിങ്‌ വിദ്യാര്‍ഥികള്‍ക്ക്‌ പ്രത്യേക പരിശീലനം നല്‍കാനുള്ള പദ്ധതിയും തയ്യാറാക്കുന്നു.

സൈബര്‍ സുരക്ഷിതത്വത്തെക്കുറിച്ച്‌ പൊതുജനങ്ങള്‍ക്ക്‌ അവബോധം ഉണ്ടാക്കാന്‍ ഐക്യരാഷ്ട്ര സംഘടനയുടെ സൈബര്‍ ദിനാചരണത്തിന്റെ മാതൃകയില്‍ സംസ്ഥാനത്ത്‌ സൈബര്‍ വാരാചരണത്തിനും പദ്ധതിയുണ്ട്‌.

സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച്‌ അന്വേഷിക്കാനായി ഹൈടെക്‌ ക്രൈം എന്‍ക്വയറി സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടത്ര സംവിധാനങ്ങള്‍ ഇപ്പോള്‍ ഇവിടില്ല. രണ്ട്‌ വര്‍ഷം മുമ്പാരംഭിച്ച ഈ സെല്ലില്‍ ഇതുവരെ രണ്ടായിരത്തോളം പരാതികള്‍ ലഭിച്ചിട്ടുണ്ട്‌. ഇ-മെയില്‍ അക്കൗണ്ടുകള്‍ ഹാക്ക്‌ ചെയ്യപ്പെടുക, ‘ഓര്‍ക്കുട്ട്‌’ പോലുള്ള സോഷ്യല്‍ ഇന്ററാക്ടീവ്‌ വെബ്‌സൈറ്റുകളില്‍ അശ്ലീല ചിത്രങ്ങളും വ്യാജ പേരിലുള്ളതുമായ അക്കൗണ്ടുകള്‍ ഉണ്ടാക്കുക, പാസ്‌വേര്‍ഡുകള്‍ മോഷ്ടിച്ചെടുക്കുക തുടങ്ങിയവയാണ്‌ പരാതികളില്‍ കൂടുതലും.

ഹൈടൈക്‌ സെല്ലിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ജില്ലാടിസ്ഥാനത്തില്‍ പോലീസ്‌ സൂപ്രണ്ടുമാരുടെ കീഴില്‍ സ്‌പെഷ്യല്‍ സെല്ലുകള്‍ രൂപവത്‌കരിക്കാനും തീരുമാനമായിട്ടുണ്ട്‌. ഇതിന്റെ ആദ്യഘട്ടമായി എല്ലാ ജില്ലകളില്‍ നിന്നും രണ്ട്‌ പേര്‍ക്ക്‌ വീതം സി-ഡാക്ക്‌ പരിശീലനം നല്‍കി. പോലീസ്‌ സേനാംഗങ്ങള്‍ക്കിടയില്‍ പരീക്ഷ നടത്തിയാണ്‌ പരിശീലനത്തിന്‌ വേണ്ടവരെ തിരഞ്ഞെടുത്തത്‌. കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങള്‍ തുടങ്ങി ഏറ്റവും പുതിയ സോഫ്‌റ്റുവെയറുകള്‍ വരെ ഉള്‍ക്കൊള്ളിച്ചുള്ള പാഠ്യപദ്ധതി അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ളതാണ്‌. പരിശീലനം പൂര്‍ത്തിയാക്കിയവരെ മുഖ്യ പരിശീലകരാക്കി എല്ലാ ജില്ലകളിലും അഞ്ച്‌ പേര്‍ക്ക്‌ വീതം പരിശീലനം നല്‍കി, അതത്‌ ജില്ലകളിലെ ക്രൈം ഡിറ്റാച്ച്‌മെന്റ്‌ ഡിവൈ.എസ്‌.പി.മാര്‍ക്ക്‌ കീഴില്‍ നിയമിക്കും.

കടപ്പാട് – മാതൃഭൂമി 18-08-08

Advertisements

നിങ്ങള്‍ ഓഫീസിലിരുന്ന് നെറ്റിലൂടെ പല ബ്ലോഗുകളിലും സൈറ്റുകളിലും മറ്റും ഞെക്കുന്നത് പല സ്ഥലങ്ങളിലും റിക്കാര്‍ഡ് ചെയ്യപ്പെടുന്നു. മാത്രവുമല്ല അത് മറ്റുള്ളവര്‍ക്ക് കാണുവാന്‍ മറ്റുള്ളവരെ അല്ലെങ്കില്‍ കാണിക്കാന്‍ കഴിയുന്നു. നിങ്ങള്‍ ലൈസന്‍സില്ലാത്ത ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവെന്നിരിക്കട്ടെ അതിനെതിരെ നടപടി എടുക്കുവാന്‍ കഴിയുന്ന ആര്‍ക്കും നിങ്ങളുടെ ഐ.പി നമ്പര്‍ കണ്ടെത്താം. ഈ പോസ്റ്റ് അറിയാതെ തെറ്റുചെയ്യുന്നവര്‍ക്ക് ഒരു മുന്‍കരുതലിന് വേണ്ടിയാണ്. എന്റെ ഈ പേജ് നോക്കുകയാണെങ്കില്‍ എന്റെ ചില പേജുകള്‍ ഞാനിതില്‍ ചേര്‍ത്തിട്ടുള്ളത് നിങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ വിസിറ്റേഴ്സിന്റെ ലിസ്റ്റില്‍ നിങ്ങളും കാണും. പ്രസ്തുത പിമെട്രിക്സ് ഡോട് പെര്‍ഫോമെന്‍സിംഗ് ഡോട് കോം എന്ന സൈറ്റില്‍ നിങ്ങള്‍ക്കും ചേരാം. അതിലെ ഒരുദാഹരണം ഈ ലിങ്ക് കണ്ടാല്‍ മനസിലാകും. ഇനി നിങ്ങളുടെ ഐ.പി നമ്പര്‍ നിങ്ങള്‍ക്കറിയില്ലെങ്കില്‍ ഇവിടെ ഞെക്കിയാല്‍ മതി കാണുവാന്‍ കഴിയും. വേര്‍ഡ് പ്രസില്‍ കമെന്റിടുന്ന വ്യക്തിയുടെ ഐ.പിനമ്പര്‍ പിമെട്രിക്സില്‍ വിസിറ്റേഴ്സില്‍ കാണുവാന്‍ കഴിഞ്ഞാല്‍ ആള് ആരാണെന്ന് മനസിലാക്കുവാനും ബുദ്ധിമുട്ടില്ലതന്നെ. അനോണിമസ് ആണെങ്കില്‍ പോലും. ബ്ലോഗറായാലും വേര്‍ഡ് പ്രസ്സായാലും റിപ്പോര്‍ട്ട് അതാത് ഗ്രൂപ്പ് പേജില്‍ കൊണ്ടുവരാന്‍ കഴിയും. അതും കാലതാമസമില്ലാതെ തന്നെ. “തല്കാലം ഹൈപ്പര്‍ ലിങ്കുകള്‍ ഒഴിവാക്കിയിരിക്കുന്നു.

An ISP Location ഇത് ഒരു ഐ.എസ്.പി ലൊക്കേഷന്റെ ദൃശ്യം