Latest Entries »

mangalm discussion forumമംഗളം ദിനപത്രം യൂണികോഡിലാവുകയും വായനക്കാര്‍ക്ക് മാന്യമായ ഭാഷയില്‍ ചര്‍ച്ച ചെയ്യുവാന്‍ ഒരു ചര്‍ച്ചാവേദി ലഭ്യമാക്കുകയും ചെയ്ത മംഗളത്തെയും കാര്‍ന്ന് തിന്നുവാന്‍ അശ്ലീല സൈറ്റുടമകള്‍ എത്തിച്ചേര്‍ന്നു. ആദ്യം ഞാന്‍ കരുതിയത് കുറെ മാസങ്ങള്‍ക്ക് മുമ്പ് കൈരളിയുടെ വെബ്സൈറ്റില്‍ ഒരു ഫ്രീ ക്ലാസ്സിഫൈഡ്സ് ഉണ്ടായിരുന്നു. എന്റെ ബ്ലോഗുകളുടെ പരസ്യം കൊടുത്തതോടെ ആ സംവിധാനം പൂട്ടിക്കെട്ടി. അതുപോലെ മംഗളം ചര്‍ച്ചാവേദിയിലും ഞാന്‍ അംഗമായപ്പോള്‍ അതും പൂട്ടിയതാവും എന്നാണ് കരുതിയത്. തെറ്റിയത് എനിക്കാണ്. എന്റെ ബ്ലോഗില്‍നിന്നും പ്രൊഫൈല്‍ തുറന്ന് ചെന്നപ്പോള്‍ എനിക്ക് കാണുവാന്‍ കഴിഞ്ഞത് അശ്ലീല സൈറ്റുകളുടെ ലിങ്കുകളും ആംഗലേയത്തിലെ ചില പരസ്യങ്ങളുമാണ്. ചിത്രം കാണുവാന്‍ മലയാളം വായിച്ചുനോക്കേണ്ട ആവശ്യമില്ലല്ലോ.

എന്തായാലും പത്രം ഒരു നല്ല കാര്യം ചെയ്തു. തങ്ങളുടെ പേജില്‍ നിന്നും ആ ലിങ്ക് അക്സസ് എടുത്ത് മാറ്റി. ഇത്തരം തെറ്റു ചെയ്യുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയും തക്കതായ ശിക്ഷ കൊടുക്കുകയുമാണ് വേണ്ടത്.

ഇപ്പോഴും ചര്‍ച്ചയില്‍ പങ്കെടുക്കുവാന്‍ കഴിയുന്നു.

Advertisements

ചെന്നൈ: ലൈംഗികതയുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ യുവാക്കളെ വഴിതെറ്റിക്കുന്നതായി രാജ്യാന്തര സെക്സോളജി കോണ്‍ഫറന്‍സ് ആശങ്ക പ്രകടിപ്പിച്ചു. ലൈംഗിക വൈകൃതവും അരാജകത്വവും നിറഞ്ഞ ഉള്ളടക്കമുള്ള വെബ്സൈറ്റുകളെ നിരീക്ഷിക്കാനും കരിമ്പട്ടികയില്‍ പെടുത്താനും കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക നിരീക്ഷണ സെല്ലുകള്‍ രൂപീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ലൈംഗിക വിദ്യാഭ്യാസത്തിനും മതിയായ പ്രാധാന്യം നല്‍കണം. അങ്ങനെ ചെയ്താല്‍ ശരിയായ ലൈംഗിക അറിവുകള്‍ കുട്ടികള്‍ക്കു ലഭിക്കും. സെക്സ് മെഡിസിനില്‍ ഡിപ്ളോമ, ഡിഗ്രി കോഴ്സുകള്‍ ആരംഭിച്ചാല്‍ ഈ രംഗത്തെ വിദഗ്ധരുടെ അഭാവം പരിഹരിക്കാം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് സെക്ഷ്വല്‍ മെഡിസിനും ചെന്നൈയിലെ ആകാഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഫെര്‍ട്ടിലിറ്റി ആന്‍ഡ് റിസര്‍ച്ചും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനം അംഗീകരിച്ച പ്രമേയത്തിലാണ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്.

കടപ്പാട്- മനോരമ 16-02-08

ചാലക്കുടി: ഇന്റര്‍നെറ്റ് ചാറ്റിംഗിലൂടെ വിവാഹത്തട്ടിപ്പ് നടത്തി അറസ്റ്റിലായ കൊല്ലം പരവൂര്‍ കലേക്കോട് പുതുക്കുളം രാമകൃഷ്ണയില്‍ മനോജിന്റെ (27) വലയില്‍ നിരവധി പെണ്‍കുട്ടികള്‍ പെട്ടിട്ടുണ്െടന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ചാലക്കുടി ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്സ് റോഡില്‍ എം.എ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയെ കാണാതായതു സംബന്ധിച്ച അന്വേഷണത്തിലാണു ചെന്നൈയില്‍ ഇയാള്‍ അറസ്റ്റിലായത്. ഇന്റര്‍നെറ്റ് ചാറ്റിംഗിലൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടികളോട് പ്രേമം അഭിനയിച്ച് വിവാഹം കഴിച്ച് സ്ഥലംവിടുകയാണ് ഇയാളുടെ പതിവ്. പെണ്‍കുട്ടികളുടെ വീട്ടിലുള്ള സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കിയാണ് ഊരുചുറ്റിയിരുന്നത്.

വിസിറ്റിംഗ് വിസയില്‍ ഗള്‍ഫില്‍ പോകാറുള്ള മ നോജ് അവിടെനിന്നാണ് പെണ്‍കുട്ടികളുമായി ബന്ധപ്പെടാറ്. ഗള്‍ഫിലാണ് തനിക്കു ജോലിയെന്നും മാതാപിതാക്കള്‍ മരിച്ചു പോയെന്നും ഒരു സഹോദരി മാത്രമേ ഉള്ളൂവെന്നും അവര്‍ വിവാഹം ചെയ്ത് ലണ്ടനിലാണ് താമസമെന്നും പെണ്‍കുട്ടികളെ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നു. രണ്ടു യുവതികളിലായി ഇയാള്‍ക്കു രണ്ട് കുട്ടികളുണ്ട്.

മനോജിന്റെ ചതിയില്‍വീണ ഒരു യുവതി കൊല്ലത്തുള്ള വീട്ടില്‍ കയറി ബലമായി താമസമാരംഭിച്ചിരിക്കുകയാണ്. വീട്ടില്‍നിന്നും ഇറക്കിവിടാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും യുവതി ആത്മഹത്യാഭീഷണി മുഴക്കിയാണ് ഇവിടെ കഴിയുന്നത്.
കടപ്പാട്- ദീപിക 15-02-08

ബാംഗൂര്‍: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയുടെ ചിത്രങ്ങളില്‍ കൃത്രിമം കാട്ടി അശ്ളീല വെബ്സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസില്‍ എറണാകുളം സ്വദേശി പ്രിന്‍സ് ജോര്‍ജിനെ (20) കോര്‍ ഒാഫ് ഡിടക്റ്റീവ്സിന്റെ (സിഒഡി) സൈബര്‍ പൊലീസ് വിഭാഗം അറസ്റ്റു ചെയ്തു. ഒന്‍പതു മാസത്തെ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസം എറണാകുളത്തു നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം. ഐടി കമ്പനി ജീവനക്കാരനായ പ്രിന്‍സ് കന്റോണ്‍മെന്റിലെ പേയിങ് ഗസ്റ്റ് ഹോസ്റ്റലില്‍ താമസിക്കുമ്പോഴാണ് ഉടമയുടെ മകളായ വിദ്യാര്‍ഥിനിയെ പരിചയപ്പെടുന്നത്. പ്രണയാഭ്യര്‍ഥനയും വിവാഹാഭ്യര്‍ഥനയുമായി പെണ്‍കുട്ടിയെ ശല്യപ്പെടുത്താന്‍ തുടങ്ങിയതോടെ പ്രിന്‍സിനെ ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിട്ടു. ഇതില്‍ രോഷം പൂണ്ട്, പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചു ബ്ളാക്ക്മെയില്‍ തുടങ്ങി. ചിത്രങ്ങളെല്ലാം അശ്ളീല വെബ്സൈറ്റുകളില്‍ കയറ്റിവിട്ടു. പെണ്‍കുട്ടിയുടെ പിതാവ് സൈബൈര്‍ പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ പ്രിന്‍സ് നഗരത്തില്‍ നിന്നു മുങ്ങുകയായിരുന്നു.
കടപ്പാട്- മനോരമ 10-02-08
മംഗളത്തിലെ വാര്‍ത്തയായിരിക്കും ഇതെന്ന് കരുതി ഒഴിവാക്കിയത് തുറന്ന് നോക്കിയപ്പോള്‍ വ്യത്യാസം.

വിദ്യാര്‍ഥിനിയുടെ അശ്ലീല വെബ്സൈറ്റ് നിര്‍മിച്ച മലയാളി അറസ്റ്റില്‍

ബാംഗ്ലൂര്‍: പതിമൂന്നു വയസുകാരിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല വെബ്സൈറ്റ് നിര്‍മിച്ച കേസില്‍ മലയാളിയെ ബാംഗ്ലൂര്‍ സി.ഒ.ഡി പോലിസ് കൊച്ചിയില്‍ നിന്ന് അറസ്റ്റുചെയ്തു. എറണാകുളം സ്വദേശി പ്രിന്‍സ് ജോര്‍ജാണ് (21) പിടിയിലായത്.

ബാംഗ്ലൂര്‍ നിവാസിനിയായ വിദ്യാര്‍ഥിനിയോട് വിവാഹാഭ്യര്‍ഥന നടത്തി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വെബ്സൈറ്റ് നിര്‍മിച്ച് ഭീഷണിപ്പെടുത്തിയതെന്ന് സി.ഒ.ഡി (കോര്‍പ്സ് ഓഫ് ഡിറ്റക്ടീവ്) പോലിസ് സൂപ്രണ്ട് ഡോ. ബി.എ മഹേഷ് പറഞ്ഞു.

വിദ്യാര്‍ഥിനിയുടെ വ്യാജപേരിലാണ് അക്കൌണ്ട് നിര്‍മിച്ചത്. ഇന്റര്‍നെറ്റിലൂടെ വ്യാപകമായി ചിത്രങ്ങള്‍ കൈമാറ്റം ചെയ്യുകയും ചെയ്തു.

എറണാകുളത്തെ കോളജില്‍ വിദ്യാര്‍ഥിയായിരുന്ന പ്രിന്‍സ് 2004 ലാണ് ബാംഗ്ലൂരില്‍ ജോലി തേടി എത്തിയത്. വീട്ടിലേക്ക് പതിവായി ഫോണ്‍കാളുകള്‍ വരാന്‍ തുടങ്ങിയതോടെ വിദ്യാര്‍ഥിനിയുടെ അച്ഛന്‍ സൈബര്‍ പോലിസില്‍ പരാതി നല്‍കി. ഇതേതുടര്‍ന്ന് പ്രിന്‍സ് ബാംഗ്ലൂര്‍ വിടുകയായിരുന്നു.സംസ്ഥാനത്തെ ആദ്യ ‘സൈബര്‍ സ്റ്റാക്കിംഗ്’ കേസാണിത്.

കടപ്പാട്- മാധ്യമം 11-02-08 

ബംഗളുരു: പ്രണയാഭ്യര്‍ഥന നിരസിച്ച പതിമൂന്നു വയസുകാരിയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ അവരുടെ പേരില്‍ അശ്ലീല വെബ്‌ സൈറ്റ്‌ നിര്‍മിച്ച മലയാളി അറസ്‌റ്റില്‍. ബംഗളുരുവില്‍ കോള്‍സെന്റര്‍ ജീവനക്കാരനായ കോട്ടയം മാമ്മൂട്‌ സ്വദേശി വിനോദ്‌ ജോണാണ്‌ (21) അറസ്‌റ്റിലായത്‌. വ്യാഴാഴ്‌ച എറണാകുളത്തു നിന്നാണു ബംഗളുരു പോലീസ്‌ വിനോദിനെ കസ്‌റ്റഡിയിലെടുത്തത്‌.

ബംഗളുരുവില്‍ അയല്‍വാസിയായ പതിമൂന്നുവയസുകാരി പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നാണു പ്രതി ഇവരുടെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനായി അശ്ലീല വെബ്‌സൈറ്റ്‌ നിര്‍മിച്ചത്‌.

പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹാഭ്യര്‍ഥന നടത്തിയ വിനോദിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തിരിച്ചയച്ചിരുന്നു. തുടര്‍ന്നു പ്രതി പെണ്‍കുട്ടിയുടെ പേരില്‍ അശ്ലീല വെബ്‌സൈറ്റ്‌ നിര്‍മിച്ചു കുടുംബത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തുകയും നിരവധി അശ്ലീല വെബ്‌സൈറ്റുകളിലേക്ക്‌ ലിങ്ക്‌ നല്‍കുകയും ചെയ്‌തു. ഇന്റര്‍നെറ്റില്‍ സൈറ്റ്‌ പ്രത്യക്ഷപ്പെട്ടതോടെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക്‌ അജ്‌ഞാത ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങി. ശല്യം സഹിക്കാനാകാത്ത ഇവര്‍ കഴിഞ്ഞ മേയില്‍ ബംഗളുരു പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ വിനോദിന്റെ ബംഗളുരുവിലെ മേല്‍വിലാസം തെറ്റാണെന്നു കണ്‌ടെത്തി. വിനോദ്‌ നല്‍കിയിരുന്ന കോണ്‍ടാക്‌റ്റ് നമ്പറുകളും വ്യാജമായിരുന്നു. പോലീസ്‌ അന്വേഷണത്തെക്കുറിച്ചറിഞ്ഞ വിനോദ്‌ ബംഗളുരു വിട്ടു. ഇതറിഞ്ഞ ബംഗളുരു പോലീസ്‌ കേരള പോലീസിലെ ഹൈടെക്‌ സെല്ലുമായി ബന്ധപ്പെടുകയും വിനോദിന്റെ നാട്ടിലെ വിലാസം കണ്‌ടെത്തുകയുമായിരുന്നു. രണ്ടുമാസം മുമ്പു ബംഗളുരു പോലീസ്‌ മാമ്മൂട്ടിലെത്തി അന്വേഷണം നടത്തിയെങ്കിലും വിനോദിനെ കണ്‌ടെത്താനായില്ല. കഴിഞ്ഞദിവസം വിനോദ്‌ കേരളത്തിലെത്തിയതായി വിവരം ലഭിച്ച ബംഗളുരു പോലീസ്‌ കേരളത്തിലെത്തി വിനോദിന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കണ്‌ടെത്തി. മൊബൈല്‍ ഫോണില്‍ വിനോദിനെ വിളിച്ച്‌ എവിടെയുണ്‌ടെന്നന്വേഷിച്ചു. മൊബൈല്‍ ഫോണ്‍ കമ്പനിയുടെ സഹായവും തേടി. തൃക്കാക്കര മുത്തൂറ്റ്‌ ടവറിലുണ്ടായിരുന്ന വിനോദിനെ കേരളപോലീസിന്റെ സഹായത്തോടെ ബംഗളുരു പോലീസ്‌ അറസ്‌റ്റ് ചെയ്ുകയായിരുന്നുയ.

പ്രതി കുറ്റം സമ്മതിച്ചതായി ബംഗളുരു സൈബര്‍ ക്രൈം എസ്‌.പി ഡോ: ബി.എ. മഹേഷ്‌ പറഞ്ഞു. ബംഗളുരുവില്‍ മൂന്നുവര്‍ഷം എത്തിയ വിനോദ്‌ കോള്‍സെന്റര്‍ ജോലിക്കൊപ്പം പഠനം നടത്തുകയും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടുകയും ചെയ്‌തു. പിന്നീട്‌ ബംഗളുരുവിലെ ഒരു സോഫ്‌റ്റ്വേര്‍ സ്‌ഥാപനത്തില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറായും ജോലി നോക്കി. ഐ.ടി. നിയമത്തിലെ സെക്ഷന്‍ 67 പ്രകാരമാണ്‌ വിനോദിനെ അറസ്‌റ്റ് ചെയ്‌തത്‌. കുറ്റം തെളിഞ്ഞാല്‍ ഇയാള്‍ക്ക്‌ ഒരു ലക്ഷം രൂപ വരെ പിഴയും അഞ്ചു വര്‍ഷം വരെ തടവും ലഭിക്കാം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ അശ്ലീല വെബ്‌സൈറ്റ്‌ നിര്‍ച്ച കേസ്‌ ബംഗളുരുവില്‍ ആദ്യമാണന്നു പോലീസ്‌ വൃത്തങ്ങള്‍ പറഞ്ഞു.

കടപ്പാട്- മംഗളം 10-02-08

ഇന്റര്‍നെറ്റില്‍ അശ്ളീലചിത്രം പ്രദര്‍ശിപ്പിച്ച ഡോക്ടര്‍ക്ക് ജീവപര്യന്തം
ചെന്നൈ: ഇന്റര്‍നെറ്റില്‍ സ്ത്രീയുടെ അശ്ളീലചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതിന് ഡോക്ടര്‍ക്ക് ജീവപര്യന്തം തടവും 1.27 ലക്ഷം രൂപ പിഴയും. ചെന്നൈ നഗരത്തിലെ എല്ലുരോഗവിദഗ്ധന്‍ എല്‍ പ്രകാശിനെയാണ് അതിവേഗ കോടതി ജഡ്ജി ആര്‍ രാധ ശിക്ഷിച്ചത്.

കേസിലെ മറ്റു മൂന്നുപേര്‍ക്ക് ഏഴുവര്‍ഷം കഠിനതടവും 2,500 രൂപ പിഴയും വിധിച്ചു. 2001 ഡിസംബറിലാണ് ഡോക്ടര്‍ അറസ്റ്റിലായത്. അമേരിക്കയിലുളള സഹോദരന്റെ സഹായത്തോടെയാണ് നെറ്റില്‍ ഡോക്ടര്‍ അശ്ളീലചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.

കടപ്പാട്- ദേശാഭിമാനി 8-02-08

ബ്ലോഗര്‍ അല്ലാത്ത ഒരു വ്യക്തി ഇത്രയും നല്ലൊരുപദേശം തന്നത് മറ്റ് ബ്ലോഗര്‍മാരും അറിയുവാന്‍ വേണ്ടി ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഒരു ഐ.ടി പ്രൊഫഷണല്‍ അല്ലാത്തതിനാല്‍ കൂടുതല്‍ തെരച്ചില്‍ നടത്തുവാന്‍ കഴിവില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ കമെന്റ് (കമെന്റിലേയ്ക്ക് പോകുവാന്‍ ഞെക്കുക)ചുവടെ ചേര്‍ത്തിരിക്കുന്നു.

Nasar Saudi Arebyaabdunnasar.parambilpeedika | nasarc929@gmail.com | parijayam | IP: 90.148.244.56

kambuteril samayam kalayaruth.krishi nannayi nokkanam (കമ്പ്യൂട്ടറില്‍ സമയം കളയരുത്. കൃഷി നന്നായി നോക്കണം)

Whois Information Whois Information for Saudi.net.sa

ഇത് മറ്റൊരു പേജ്   (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്)

മലയാളം വായിക്കുവാനറിയുകയും എഴുതുവാന്‍ മംഗ്ലീഷ് കണ്ടെത്തുകയും ചെയ്ത പ്രസ്തുത വ്യക്തിക്ക് സമയമുള്ളവര്‍ ആരെങ്കിലും മലയാളം യൂണികോഡ് ആക്കുന്നതെങ്ങിനെയെന്നും ബ്ലോഗ് പ്രസിദ്ധീകരിക്കേണ്ടത് എങ്ങിനെയെന്നും പറഞ്ഞുകൊടുക്കണെ.

ഒരു കര്‍ഷകനെന്ന നിലയില്‍ പശുക്കളെ കറന്നും അവയുടെ കാര്യങ്ങളെല്ലാം ഒറ്റയ്ക്ക് നോക്കിയും, ബയോഗ്യാസ് സ്ലറി റബ്ബറിന്റെ ടറസില്‍ കൊണ്ടുപോയി ഒഴിച്ചും, റബ്ബര്‍ ടാപ്പിംഗ് ഉള്‍പ്പെടെ എല്ലാം സ്വയം നിര്‍വഹിച്ചും, തേങ്ങ വെട്ടിയാല്‍ നാനൂറ് മീറ്ററോളം സ്വയം ചുമന്നും മിച്ചം ലഭിക്കുന്ന കുറച്ച് സമയം കമ്പ്യൂട്ടറില്‍ ചെലവഴിക്കുന്ന എനിക്ക് നാസര്‍ ഇത്തരത്തില്‍ ഒരുപദേശം തന്നതിന്റെ പൊരുള്‍ മനസിലാവുന്നില്ല.

നാസര്‍ ഒരു ബ്ലോഗര്‍ ആയിരുന്നുവെങ്കില്‍ ഞാന്‍ ഇപ്രകാരം ഒരു പോസ്റ്റിടില്ലായിരുന്നു.

കൊച്ചി :ബ്രിട്ടനിലെ ദേശീയ ഭാഗ്യക്കുറിയെന്ന പേരില്‍ ഇന്റര്‍നെറ്റിലൂടെ ലോട്ടറി തട്ടിപ്പ്. ‘ദികാംലോട്ട് ഗ്രൂപ്പ്’ എന്ന പേരില്‍ പരിചയപ്പെടുത്തുന്ന ഇ_മെയിലുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. കൊച്ചി സ്വദേശിയായ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനാണ് 6.75 കോടി രൂപ ലോട്ടറിയടിച്ചെന്ന് ഇ_മെയില്‍ സന്േദശം ലഭിച്ചത്.

കഴിഞ്ഞ 12_നാണ് എളമക്കരയില്‍ താമസിക്കുന്ന എം.കെ. രാജഗോപാലിന് ‘ദികാംലോട്ട് ഗ്രൂപ്പ്’ എന്ന കമ്പനിയുടെ ഇ_മെയില്‍ സന്േദശം ലഭിച്ചത്. ഇ_മെയില്‍ അഡ്രസ്സുള്ള ഒരു ലക്ഷം ആളുകളില്‍ നിന്ന് നടത്തിയ തിരഞ്ഞെടുപ്പില്‍ രാജഗോപാലിനാണ് ലോട്ടറിയടിച്ചതെന്നായിരുന്നു മെയിലില്‍. കമ്പനിയുടെ പ്രതിനിധിയായി ബ്രെയിന്‍ ജോണ്‍സണ്‍ എന്നയാളുടെ ഫോണ്‍ നമ്പറുകളും

ഇന്ത്യയിലുള്ള ഫ്രാന്‍സിസ് സ്വാമി ചിന്നപ്പഷെട്ടി എന്നയാളുടെ ബാങ്ക് അക്കൌണ്ട് നമ്പറില്‍ പണം നിക്ഷേപിക്കാനാണ് കൊറിയറുകാര്‍ നിര്‍ദേശിച്ചത്. ഇന്റര്‍നെറ്റിലൂടെയുള്ള തട്ടിപ്പുകള്‍ വാര്‍ത്തയായി വരാന്‍ തുടങ്ങിയതോടെ ഇവരുടെ മെയിലിനോട് രാജഗോപാല്‍ പ്രതികരിച്ചിട്ടില്ല. ലോട്ടറി തട്ടിപ്പിലൂടെ നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.

കടപ്പാട്- മാതൃഭൂമി 19-01-08

ഇ മെയില്‍ ലോട്ടറി തട്ടിപ്പ്; നൈജീരിയന്‍ പൌരനടക്കം 3 പേര്‍ അറസ്റ്റില്‍
മുംബൈ: ഇ മെയിലിലൂടെ ലോട്ടറി തട്ടിപ്പ് നടത്തിയ നൈജീരിയക്കാരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിലായി. നൈജീരിയന്‍ സ്വദേശി സെസ്തോസ് അല്‍ബായിബീ, ജയന്ത് സംഘ്വികാര്‍, ഹരിഷ്ചന്ദ്ര ആചാര്യ എന്നിവരാണ് അറസ്റ്റിലായത്.

കടപ്പാട്- മനോരമ 20-01-08

ബാംഗൂര്‍: ബ്രിട്ടീഷ് കമ്പനിയുടെ പേരില്‍ ഇന്റര്‍നെറ്റിലൂടെ വ്യാജ സമ്മാന പദ്ധതി പ്രഖ്യാപിച്ച് റയില്‍വേ ജീവനക്കാരനില്‍ നിന്ന് വന്‍തുക തട്ടിയെടുത്ത കേസില്‍ യുവതി അടക്കം നാലു പേര്‍ അറസ്റ്റില്‍. യുപി നോയിഡ സ്വദേശിനി മിഷല്‍ സി വെല്‍സും (45) കൂട്ടുപ്രതികളുമാണ് ബാംഗൂര്‍ പൊലീസിന്റെ പിടിയിലായത്. യലഹങ്ക റയില്‍വേ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മുത്തുകുമാറാണ് പരാതിക്കാരന്‍.

ലോട്ടറിയില്‍ സമ്മാനാര്‍ഹനായെന്നും 10 ലക്ഷം പൌണ്ടും ബിഎംഡബ്ള്യു കാറും സമ്മാനമായി ലഭിക്കുമെന്നും അറിയിച്ച് കഴിഞ്ഞ ജൂലൈ 30ന് മുത്തുകുമാറിന് ഇ മെയില്‍ ലഭിച്ചിരുന്നു. ആവശ്യപ്പെട്ടതു പ്രകാരം തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ അയച്ചു കൊടുത്ത മുത്തുകുമാറിന് വിഷ്വല്‍ ഡെസ്പാച്ച് ഡെലിവറി എന്ന സ്ഥാപനവുമായി ബന്ധപ്പെടണമെന്നും സമ്മാനം കൈപ്പറ്റുന്നതിനായി ഡല്‍ഹിയിലെ ബാങ്കില്‍ 47,843 രൂപ അടയ്ക്കണമെന്നും സന്ദേശം ലഭിച്ചു.

പിന്നീട് ബ്രിട്ടീഷ് ഇന്‍ലാന്‍ഡ് റവന്യൂ കമ്മിഷനിലേക്കാണെന്ന് ആവശ്യപ്പെട്ട 1,29,144 രൂപയും അദ്ദേഹം അടച്ചു. ഭീകര വിരുദ്ധ വകുപ്പില്‍ അടയ്ക്കാനാണെന്ന് പറഞ്ഞ് മൂന്നു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടപ്പോള്‍ പണമില്ലെന്ന് പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ചെങ്കിലും 50,000 രൂപയെങ്കിലും വേണമെന്ന് സംഘം ശഠിച്ചു. തുടര്‍ന്ന് യലഹങ്ക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് സംഘം ഇന്റര്‍നെറ്റ് സന്ദേശങ്ങളുടെ ഉറവിടം മനസ്സിലാക്കിയ ശേഷം യുപിയില്‍ നിന്ന് സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘം കൂടുതല്‍ പേരെ കബളിപ്പിച്ചതായി പൊലീസ് സംശയിക്കുന്നു.

കടപ്പാട്- മനോരമ 18-01-08

അധ്യാപികയുടെ നഗ്നചിത്രം നെറ്റിലിട്ട മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടിയില്‍
പെരുമ്പാവൂര്‍: അധ്യാപികയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രം ഇന്റര്‍നെറ്റിലൂടെ പ്രദര്‍ശിപ്പിച്ചതിന് പ്രമുഖ മലയാള സിനിമാ നിര്‍മ്മാതാവിന്റെ മകന്‍ ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ത്ഥികള്‍ പെരുമ്പാവൂര്‍ പൊലീസിന്റെ കസ്റ്റഡിയിലായി.
പെരുമ്പാവൂരിന് സമീപമുളള സ്വകാര്യ കോളേജിലെ അധ്യാപികയുടെ തല മറ്റാരുടെയോ നഗ്നചിത്രത്തില്‍ മോര്‍ഫ് ചെയ്ത് കയറ്റി അശ്ലീല വെബ്സെറ്റ് ഉണ്ടാക്കി പ്രദര്‍ശിപ്പിക്കുകയായിരുന്നു. “ദമ്പതികള്‍ക്ക് എങ്ങനെ ദാമ്പത്യജീവിതം നയിക്കാം” എന്ന പേരിലാണ് വെബ്സെറ്റ് ഉണ്ടാക്കിയിരുന്നത്. അധ്യാപികയുടെ ഇ മെയില്‍ അഡ്രസും മൊബൈല്‍ ഫോണ്‍ നമ്പരും സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഫോണില്‍ കാളുകള്‍ വന്നതിനെ തുടര്‍ന്ന് അധ്യാപിക ബി.എസ്.എന്‍.എല്ലിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വിദ്യാര്‍ത്ഥികളുടെ ലാപ്ടോപ് കമ്പ്യൂട്ടര്‍ തുടങ്ങിയവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കടപ്പാട്- കേരളകൗമുദി 10-01-08

രാജ്യത്തെ ആദ്യ സൈബര്‍ കേസ്: കീഴ്ക്കോടതി വിധി ശരിവച്ചു 

പത്തനംതിട്ട: രാജ്യത്തെ ആദ്യ സൈബര്‍ കേസില്‍ കീഴ്ക്കോടതി വിധി പത്തനംതിട്ട ജില്ലാ അഡീഷണല്‍ ജില്ലാ ജഡ്ജി (അതിവേഗം നമ്പര്‍ രണ്ട്) ടി.യു മാത്തുക്കുട്ടി ശരിവച്ചു.

ജനശ്രദ്ധയാകര്‍ഷിച്ച കേസില്‍ പ്രതികളായ പെരുമ്പാവൂര്‍ ആനന്ദഭവനം അനീഷ് ബാലന്‍, പിതാവ് ടി.എസ് ബാലന്‍ എന്നിവരെ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ. ഹരിദാസ് ശിക്ഷിച്ചത്.

ഐ.ടി ആക്ട് 66-ാം വകുപ്പുപ്രകാരം കംപ്യൂട്ടര്‍ സിസ്റ്റത്തില്‍ അതിക്രമിച്ചുകടന്നതിന് രണ്ടുവര്‍ഷം കഠിനതടവും, 67-ാം വകുപ്പ് കംപ്യൂട്ടര്‍ സിസ്റ്റത്തിലൂടെ നഗ്നചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കല്‍ പ്രകാരം മൂന്നുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും, ഇന്ത്യന്‍ ശിക്ഷാനിമയം 120 ബി കുറ്റകരമായ ഗൂഢാലോചന വകുപ്പനുസരിച്ച് ആറുമാസം കഠിനതടവും, അപകീര്‍ത്തിപ്പെടുത്താനായി കൃത്രിമരേഖ ചമയ്ച്ചതിന് ഒരുവര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷവിധിച്ചത്.

ഇവയില്‍ 66-ാം വകുപ്പ് വ്യക്തമായി തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ അതിന്റെ ശിക്ഷയില്‍ നിന്നും മാത്രം പ്രതികളെ ഒഴിവാക്കി മറ്റു വകുപ്പിലെ ശിക്ഷ അതേപടി ശരിവച്ചാണ് കോടതി വിധിപറഞ്ഞത്.

കേസിലെ വാദിയായ ഇന്ത്യന്‍ പെന്തക്കോസ്ത് സഭയുടെ അധ്യക്ഷന്‍ ടി.എസ് ഏബ്രഹാമിനുവേണ്ടി അഡ്വ. സലിം കാമ്പിശേരിയും, സര്‍ക്കാര്‍ ഭാഗത്തേക്ക് അഡീഷണല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ സി.ഒ ഐപ്പും ഹാജരായി.

കുമ്പനാട് ആസ്ഥാനമായ ഇന്ത്യന്‍ പെന്തക്കോസ്തു സഭയുടെ ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ടി.എസ് ഏബ്രഹാം, മകന്‍ വത്സന്‍ ഏബ്രഹാം, മകള്‍ സ്റ്റാര്‍ലാ ലൂക്ക് എന്നിവരെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി വ്യാജ ഇ- മെയില്‍ വിലാസം ഉണ്ടാക്കി ഇന്റര്‍നെറ്റ് വഴി മോര്‍ഫു ചെയ്ത അശ്ളീല ചിത്രങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ചുവെന്നായിരുന്നു കേസ്.

കടപ്പാട്- ദീപിക 10-01-08